കൊമ്പൻ വാനമ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊമ്പൻ വാനമ്പാടി
Malabar Crested Lark (Galerida malabarica) Photograph By Shantanu Kuveskar.jpg
മഹാരാഷ്ട്രയിൽ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
G. malabarica
Binomial name
Galerida malabarica
(Scopoli, 1786)

കൊമ്പൻ വാനമ്പാടിയ്ക്ക്[2] Malabar lark, Malabar crested larkഎന്നീ ആംഗല നാമങ്ങളും Galerida malabarica എഅന്ന് ശാസ്ത്രീയ നാമവും ഉണ്ട്.

രൂപവിവരണം[തിരുത്തുക]

ആറ്റക്കുരുവിയേക്കാൾ അല്പം വലുതാണ് കൊമ്പൻ വാനമ്പാടി. മണ്ണിന്റേതുപോലെ തവിട്ടുനിറം. പുറത്തും കഴുത്തിലും തലയിലും മാറിടത്തിനു രണ്ടുഭാഗത്തും അനവധി ഇരുണ്ട വരകളുണ്ട്. തലയിൽ വട്ടകുടുമപോലെ ഒരു ശിഖയുണ്ട്. തലയുടെ നെറുകയിലുള്ള തൂവലുകൾ നീണ്ടുയർന്നു നിൽക്കുന്നതിനാലാണ് ഇങ്ങനെ ഒരു ശിഖയുണ്ടാകുന്നത്. പൂവനും പിടയും തമ്മിൽ കാഴ്ചക്കു വത്യാസമൊന്നുമില്ല. പക്ഷേ പിടയ്ക്കു പാട്ടുപാടാൻ കഴിവില്ലാത്തതിനാൽ പാട്ടുപാടുന്ന പക്ഷി പൂവനാണെന്നു മനസ്സിലാക്കാം.

വിതരണം[തിരുത്തുക]

എപ്പോഴും പശ്ചിമഇന്ത്യയിൽ പ്രജനനം നടത്തുന്ന പക്ഷിയാണ്. നാട്ടിൻപുറങ്ങളിൽ തുറന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കുറ്റിക്കാടുകളിലും കാണുന്നു. കുറച്ചൊന്നു വരണ്ടതും ഉയരം കുറഞ്ഞതുമായ പുല്ലു യഥേഷ്ടമുള്ള കുന്നിന്പുറങ്ങളിലും മലഞ്ചെരുവുകളിലും കാണപ്പെടുന്നു.

പ്രജനനം[തിരുത്തുക]

നിലത്താണ് കൂടുണ്ടാക്കുന്നത്. ഏതെങ്കിലും ഒരു മൺകട്ടയുടെയോ പുൽക്കൂട്ടത്തിന്റെയോ ചുവട്ടിൽ ചെറിയൊരു കുഴിയിൽ കുറെ പുല്ലും പുൽവേരുകളും രോമവും മറ്റും ചുരുട്ടി അമർത്തിവെച്ചു കൂടുണ്ടാക്കുന്നു. 3-4 മുട്ടകളാണ് ഓരോ തവണയും ഇടാറുള്ളത്. മഴ തുടങ്ങുന്നതിനു മുമ്പുള്ള മൂന്നുനാലുമാസങ്ങളാണ് സന്താനോത്പാദന കാലം

ഭക്ഷണം[തിരുത്തുക]

വിത്തുകളും പ്രാണികളുമാണ് ഭക്ഷണം.പ്രജനന കാലത്താണ് പ്രാണികളെ കൂടുതലായി ഭക്ഷിക്കുന്നത്.

കണ്ണൂരിൽ
Malabar lark (Galerida malabarica) Sakleshpur India Oct 2008 sideview.jpg
Malabar lark (Galerida malabarica) Sakleshpur India Oct 2008 frontview.jpg

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Galerida malabarica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
  2. K K, Neelakandan (Induchoodan ). keralathile pakshikal. Kerala sahitya Akademi, Thrissur.
"https://ml.wikipedia.org/w/index.php?title=കൊമ്പൻ_വാനമ്പാടി&oldid=2724611" എന്ന താളിൽനിന്ന് ശേഖരിച്ചത്