കൈലാസനാഥ മഹാദേവ പ്രതിമ
കൈലാസനാഥ മഹാദേവൻ (कैलाशनाथ महादेव) | |
---|---|
Kailashnath Mahadev Statue Nepal.JPG | |
Coordinates | 27°38′46″N 85°28′29″E / 27.646017°N 85.474774°E |
സ്ഥലം | ഭക്തപുർ, നേപാൾ |
തരം | പ്രതിമ |
നിർമ്മാണവസ്തു | ഉരുക്ക് കോൺക്രീറ്റ്, നാകം, ചെമ്പ് |
ഉയരം | 143 അടി (44 മീ) |
ആരംഭിച്ചത് date | 2003 |
പൂർത്തീകരിച്ചത് date | 2010 |
തുറന്ന് നൽകിയത് date | 21 June 2011 |
സമർപ്പിച്ചിരിക്കുന്നത് to | ശിവൻ (भगवान शिवजी) |
ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവപ്രതിമയാണ് കൈലാസനാഥ മഹാദേവ പ്രതിമ. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും 20 കിലോമീറ്റർ അകലെയായി ഭക്തപുർ ജില്ലയിലാണ് ഈ പ്രതിമ സ്ഥിതിചെയ്യുന്നത്. ഉരുക്ക്, ചെമ്പ്, നാകം, കോൺക്രീറ്റ് എന്നിവകൊണ്ട് നിർമ്മിച്ച ഈ പ്രതിമയ്ക്ക് 143 അടി (44 മീറ്റർ) ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമകളുടെ പട്ടികയിൽ നാല്പ്പതാം സ്ഥാനത്താണ് കൈലാസനാഥ മഹാദേവ പ്രതിമ.[1]
ചരിത്രം
[തിരുത്തുക]2004 ൽ ആരംഭിച്ച പ്രതിമയുടെ നിർമ്മാണം 2011 ൽ പൂർത്തിയായി. നേപ്പാളിലെ ഒരു വ്യവസായിയായ കമൽ ജെയിനും അധെഹത്തിൻറെ ഹിൽടെയ്ക്ക് എന്ന കമ്പനിയുമാണ് പ്രതിമയുടെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ടൂറിസം
[തിരുത്തുക]ദിനംപ്രതി അയ്യായിരത്തോളം പേർ പ്രതിമ സന്ദർശിക്കാൻ എത്തുന്നുണ്ട്. അവധിദിനങ്ങളിലും ഉത്സവകാലത്തും സന്ദർശകരുടെ എണ്ണം ഇതിലും കൂടും. ഇവിടുത്തെ വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം നേപ്പാളിലെ തീർത്ഥാടന ടൂറിസത്തിന് ഗണ്യമായ സംഭാവനകൾ നൽകിവരുന്നു. സമീപ പ്രദേശങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കും ഇത് വഴിവയ്ക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "World's 'tallest' Shiva statue ready". Ekantipur Website. 2010-06-13. Archived from the original on 2012-05-13. Retrieved February 21, 2012.