കേറ്റ് വെൽട്ടൺ ഹോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേറ്റ് വെൽട്ടൺ ഹോഗ്
Hogg c.
ജനനം1861 (1861)
ലണ്ടൻ
മരണം1951 (വയസ്സ് 89–90)
ഓക്ക്ലാൻഡ്, ന്യൂസിലാൻഡ്
അന്ത്യ വിശ്രമംവൈകുമെറ്റ് സെമിത്തേരി
വിദ്യാഭ്യാസംBatchelor of Arts (Sydney), MBChB and MD (Edinburgh)
കലാലയംഎഡിൻബർഗ് കോളേജ് ഓഫ് മെഡിസിൻ ഫോർ വിമൻ
തൊഴിൽവൈദ്യൻ
അറിയപ്പെടുന്നത്medical interest in mental and physical health for women

കേറ്റ് എമിലി വെൽട്ടൺ ഹോഗ് (1869-1951) ഒരു ഓസ്‌ട്രേലിയൻ ഫിസിഷ്യനും എഡിൻബർഗ് കോളേജ് ഓഫ് മെഡിസിൻ ഫോർ വുമണിലെ ബിരുദധാരിയുമായിരുന്നു. ആദ്യകാല വനിതാ ഫിസിഷ്യൻമാരായിരുന്ന മേരി ബൂത്ത്, ആഗ്നസ് ബെന്നറ്റ്, എലീനർ സ്പ്രൂൾ എന്നിവരോടൊപ്പമാണ് അവർ പഠിച്ചിരുന്നത്.[1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1869-ൽ ലണ്ടനിൽ ജനിച്ച ഹോഗ് സിഡ്‌നിയിലെ ക്രോയ്‌ഡോണിലാണ് വിദ്യാഭ്യാസം നേടിയത്.[2] 1894-ൽ സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആർട്‌സ് ബിരുദം നേടിയ അവർ[3][4] 1895-ൽ സിഡ്‌നി മെഡിക്കൽ സ്‌കൂളിൽ ചേർന്നുവെങ്കിലും ഡീൻ പ്രൊഫസർ ആൻഡേഴ്‌സൺ സ്റ്റുവർട്ട് നിരുത്സാഹപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ചതോടെ അവർ നിരാശയായി. സിഡ്‌നി ഉപേക്ഷിച്ച് എഡിൻബർഗ് കോളേജ് ഓഫ് മെഡിസിൻ ഫോർ വുമണിൽ ചേർന്ന ഹോഗ് അവിടെനിന്ന് 1900-ൽ MB ChB-യും 1909-ൽ MD ബിരുദവും നേടി.[5]

കരിയർ[തിരുത്തുക]

ഹോഗ് അയർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഫിസിഷ്യനായി ജോലി ചെയ്തു. വനിതാ ഫിസിഷ്യൻമാർ അസാധാരണമായിരുന്ന ഒരു കാലത്ത്, ഹോഗിന് ജോലിസ്ഥലത്ത് എതിർപ്പും മുൻവിധിയും ഇടയ്ക്കിടെ നേരിടേണ്ടി വന്നത് അവളുടെ കരിയറിനെ നിരാശപ്പെടുത്തിയിരുന്നു.1901-ൽ ഡബ്ലിനിലെ കൂംബ് വിമൻ ആൻഡ് ഇൻഫന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അസിസ്റ്റന്റ് മാസ്റ്ററായി അവർ നിയമിതയായെങ്കിലും മേലുദ്യോഗസ്ഥന്മാരുടെ അവളോടുള്ള പെരുമാറ്റത്തിൽ നിരാശിതയായ അവർ സമ്മർദ്ദം കാരണമായി ആ വർഷം ജൂണിൽ അവൾ രാജിവച്ചു.[6]

സ്വകാര്യ ജീവിതം[തിരുത്തുക]

1913 ജൂലൈ 5-ന് വെല്ലിംഗ്ടണിൽ വെച്ച് ജെയിംസ് കാംപ്ബെൽ നീലിനെ ഹോഗ് വിവാഹം കഴിച്ചു.[7] വിവാഹശേഷം അവൾ ഒരു ഡോക്ടറുടെ ജോലി നിർത്തിയതായി കരുതപ്പെടുന്നു. അവർ ഡോ. സ്റ്റാൻലി വെൽട്ടൺ ഹോഗിന്റെ (1881-1954) സഹോദരിയും ഡോ. റോബർട്ട് വെൽട്ടൺ-ഹോഗിന്റെ (മരണം. 1961) കസിനും ആയിരുന്നു.[8] 1951 ഫെബ്രുവരി 18-ന് ന്യൂസിലാൻഡിലെ ഓക്ക്‌ലൻഡിൽവച്ച് ഹോഗ് അന്തരിച്ചു. അവളുടെ ചിതാഭസ്മം വൈകുമീറ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.[9][10]

അവലംബം[തിരുത്തുക]

  1. BROOKES, BARBARA (April 2008). "A Corresponding Community: Dr Agnes Bennett and her Friends from the Edinburgh Medical College for Women of the 1890s". Medical History. 52 (2): 237–256. doi:10.1017/s0025727300002374. ISSN 0025-7273. PMC 2329860. PMID 18458784.
  2. Wright-St Claire, Rex Earl (2013). Historia nunc vivat : medical practitioners in New Zealand, 1840 to 1930. Wright-St Clair, Elizabeth,, Cotter Medical History Trust. Christchurch. ISBN 978-0-473-24073-8. OCLC 1017488201.{{cite book}}: CS1 maint: location missing publisher (link)
  3. Wright-St Claire, Rex Earl (2013). Historia nunc vivat : medical practitioners in New Zealand, 1840 to 1930. Wright-St Clair, Elizabeth,, Cotter Medical History Trust. Christchurch. ISBN 978-0-473-24073-8. OCLC 1017488201.{{cite book}}: CS1 maint: location missing publisher (link)
  4. Brookes, Barbara (2008). "A Corresponding Community: Dr Agnes Bennett and her Friends from the Edinburgh Medical College for Women of the 1890s". Medical History (in ഇംഗ്ലീഷ്). 52 (2): 237–256. doi:10.1017/S0025727300002374. ISSN 2048-8343. PMC 2329860. PMID 18458784.
  5. Brookes, Barbara (2008). "A Corresponding Community: Dr Agnes Bennett and her Friends from the Edinburgh Medical College for Women of the 1890s". Medical History (in ഇംഗ്ലീഷ്). 52 (2): 237–256. doi:10.1017/S0025727300002374. ISSN 2048-8343. PMC 2329860. PMID 18458784.
  6. Brookes, Barbara (2008). "A Corresponding Community: Dr Agnes Bennett and her Friends from the Edinburgh Medical College for Women of the 1890s". Medical History (in ഇംഗ്ലീഷ്). 52 (2): 237–256. doi:10.1017/S0025727300002374. ISSN 2048-8343. PMC 2329860. PMID 18458784.
  7. Wright-St Claire, Rex Earl (2013). Historia nunc vivat : medical practitioners in New Zealand, 1840 to 1930. Wright-St Clair, Elizabeth,, Cotter Medical History Trust. Christchurch. ISBN 978-0-473-24073-8. OCLC 1017488201.{{cite book}}: CS1 maint: location missing publisher (link)
  8. Wright-St Claire, Rex Earl (2013). Historia nunc vivat : medical practitioners in New Zealand, 1840 to 1930. Wright-St Clair, Elizabeth,, Cotter Medical History Trust. Christchurch. ISBN 978-0-473-24073-8. OCLC 1017488201.{{cite book}}: CS1 maint: location missing publisher (link)
  9. Wright-St Claire, Rex Earl (2013). Historia nunc vivat : medical practitioners in New Zealand, 1840 to 1930. Wright-St Clair, Elizabeth,, Cotter Medical History Trust. Christchurch. ISBN 978-0-473-24073-8. OCLC 1017488201.{{cite book}}: CS1 maint: location missing publisher (link)
  10. Auckland Council. "Find a burial or cremation record: Kate Neill". Auckland Council (in ഇംഗ്ലീഷ്). Retrieved 2020-05-01.
"https://ml.wikipedia.org/w/index.php?title=കേറ്റ്_വെൽട്ടൺ_ഹോഗ്&oldid=3842407" എന്ന താളിൽനിന്ന് ശേഖരിച്ചത്