കേറ്റ് വാല്ലെർ ബാരെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kate Waller Barrett
Dr. Kate Waller Barrett
ജനനം
Katherine Harwood Waller

(1857-01-24)ജനുവരി 24, 1857
മരണംഫെബ്രുവരി 23, 1925(1925-02-23) (പ്രായം 68)
അന്ത്യ വിശ്രമംAquia Church, Stafford, Virginia, U.S.
ദേശീയതAmerican
കലാലയംWomen's Medical College of Georgia
തൊഴിൽ
  • Physician
  • humanitarian
  • social service leader
ജീവിതപങ്കാളി(കൾ)
Robert South Barrett
(m. 1876; died 1896)

കേറ്റ് വാലർ ബാരറ്റ് (ജനുവരി 24, 1857 - ഫെബ്രുവരി 23, 1925), നീ കാതറിൻ ഹാർവുഡ് വാലർ , ഒരു പ്രമുഖ വിർജീനിയ ഫിസിഷ്യൻ, മാനുഷിക, മനുഷ്യസ്‌നേഹി, സാമൂഹ്യശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്കർത്താവ് എന്നിവരായിരുന്നു. ഇംഗ്ലീഷ്:Kate Waller Barrett. 1895-ൽ ചാൾസ് നെൽസൺ ക്രിറ്റന്റണിനൊപ്പം അവർ നാഷണൽ ഫ്ലോറെൻസ് ക്രിട്ടെൻഷൻ മിഷൻ സ്ഥാപിച്ചു . സമൂഹത്തിൽ നിന്ന് ഭ്രഷ്ട് കല്പിച്ച് പുറത്താക്കപ്പെട്ട സ്ത്രീ, പീഢിപ്പിക്കപ്പെട്ട തടവുകാരി, വിദ്യാഭ്യാസപരവും സാമൂഹികവുമായ അവസരങ്ങൾ ഇല്ലാത്തവർ, വോട്ടവകാശമില്ലാത്ത സ്ത്രീ, വികലാംഗനായ സൈനികൻ" എന്നിവരെ സഹായിക്കുന്നതിൽ ആയിരുന്നു ഈ മിഷന്റെ താല്പര്യം. താരതമ്യേന ഇന്ന് അറിയപ്പെടുന്നില്ലെങ്കിലും, കേറ്റ് അവളുടെ കാലത്തെ ഏറ്റവും പ്രമുഖ സ്ത്രീകളിൽ ഒരാളായിരുന്നു".

ജീവിതരേഖ[തിരുത്തുക]

1857 ജനുവരി 24-ന് വിർജീനിയയിലെ വൈഡ്‌വാട്ടറിലെ ക്ലിഫ്‌ടണിലെ അവളുടെ കുടുംബത്തിന്റെ ചരിത്രപരമായ എസ്റ്റേറ്റിൽ ആൻ എലിസ സ്ട്രിബ്ലിംഗ് വാലറുടെയും വിതേഴ്‌സ് വാലറിന്റെയും മകളയി കാതറിൻ ഹാർവുഡ് വാലർ എന്ന പേരിൽ കേറ്റ് ജനിച്ചു. അവളുടെ കുടുംബത്തിന് നിരവധി തോട്ടങ്ങളിൽ അടിമകളുണ്ടായിരുന്നു, ബാരറ്റിന്റെ രണ്ട് കറുത്ത കളിക്കൂട്ടുകാരായിരുന്നു ജെയ്നും ലൂസിയും. കുഞ്ഞായിരുന്ന കേറ്റിന് അവളുടെ ആറാം ജന്മദിനത്തിൽ അവളുടെ മുത്തശ്ശി ജന്മദിന സമ്മാനമായി "നൽകിയതായിരുന്നു ഇവർ". പിന്നീട് ആ സാഹചര്യങ്ങളെ പശ്ചാത്തപിച്ചുകൊണ്ട് കേറ്റ് പ്രസ്താവിച്ചു, "ഞാൻ അവരെ 'ദൈവിക അവകാശത്താൽ' എന്റേതായി കണ്ടു, പലതും എന്നിൽ നട്ടുവളർത്തിയ മറ്റുള്ളവരുടെ അവകാശങ്ങളോടുള്ള ക്രൂരതയുടെയും വിലമതിപ്പില്ലായ്മയുടെയും പാഠങ്ങളായിരുന്നു."

റഫറൻസുകൾ[തിരുത്തുക]