കേരള സംസ്ഥാന ഭാഗ്യക്കുറി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
| നികുതി വകുപ്പ് കേരള സർക്കാർ | |
| വ്യവസായം | ഭാഗ്യക്കുറി |
| സ്ഥാപിതം | 1967 |
| ആസ്ഥാനം | , |
| സേവന മേഖല(കൾ) | കേരളം |
| ഉത്പന്നങ്ങൾ | 7 പ്രതിവാര ഭാഗ്യക്കുറികളും 6 bumper ഭാഗ്യക്കുറികളും |
| വരുമാനം | Rs. 2778.80 crores (2012-13) |
| വെബ്സൈറ്റ് | www.keralalotteries.com |
ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. പി.കെ. കുഞ്ഞ് സാഹിബ്, കായംകുളം എം.എസ്.എം ട്രസ്റ്റിന്റെ ചെയർമാനായിരിക്കെ അദ്ദേഹം ലോട്ടറി നടത്തിപ്പിൽ മുൻപരിചയം നേടിയിരുന്നു. പൊതുജനങ്ങളെ അലോസരപ്പെടുത്താതെ സർക്കാർ വരുമാനം വർധിപ്പിക്കുകയും ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സർക്കാരിന്റെ പങ്കിനൊപ്പം, കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ ആദ്യകാല വളർച്ചയിലും ജനപ്രിയവൽക്കരണത്തിലുമുള്ള പ്രധാന വ്യക്തികളിലൊരാളായിരുന്നു കെ. ജനാർദനൻ നായർ. ആദ്യ അംഗീകൃത ഏജന്റും സ്വതന്ത്രമായി ഭാഗ്യക്കുറി സ്റ്റാൾ ആരംഭിച്ച ആദ്യ വ്യക്തിയുമെന്ന നിലയിൽ, ഭാഗ്യക്കുറി പദ്ധതി നേരിട്ട് പൊതുജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെ കേരളം മുഴുവൻ ഭാഗ്യക്കുറികൾക്ക് വലിയ പ്രചാരം ലഭിക്കുകയും പൊതുജനസ്വീകാര്യത വർധിക്കുകയും ചെയ്തു.
ഭാഗ്യക്കുറി ഏജന്റുമാരുടെ പ്രതിനിധിയായി പ്രവർത്തിച്ച ജനാർദനൻ നായർ, വിൽപ്പനക്കാരുടെ ന്യായമായ പരിഗണനയും ആനുകൂല്യങ്ങളുടെ സമന്വിത വിതരണവും ഉറപ്പാക്കാൻ ശ്രമിച്ചു. ഭാഗ്യക്കുറി ഏജന്റുമാരുടെയും വ്യാപാരികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ മുമ്പാകെ അദ്ദേഹം ഔപചാരിക സമർപ്പണങ്ങൾ നടത്തി; തൊഴിൽ സുരക്ഷയും ജോലി സാഹചര്യങ്ങളും പ്രധാനമായും അദ്ദേഹം ഉന്നയിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഭാഗ്യക്കുറി മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു. ഭാഗ്യക്കുറി വ്യാപാരത്തെ ക്രമീകരിക്കുകയും വികസിപ്പിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പങ്ക് കാരണം, അദ്ദേഹം പലപ്പോഴും “ആധുനിക കേരള ഭാഗ്യക്കുറികളുടെ പിതാവ്” എന്ന പേരിൽ അറിയപ്പെടുന്നു.
ഇപ്പോൾ നിലവിലുള്ള ഭാഗ്യകുറികൾ
[തിരുത്തുക]പൗർണ്ണമി
[തിരുത്തുക]ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 40 രൂപയും ഒന്നാം സമ്മാനം 70 ലക്ഷം രൂപയും ആണ്
- 2011 ഒക്ടോബർ 3 നു ഈ ഭാഗ്യക്കുറിയുടെ വില്പന ആരംഭിക്കുമ്പോൾ ടിക്കറ്റ് വില 20 രൂപയും ഒന്നാം സമ്മാനം 51 ലക്ഷം രൂപയും ആയിരുന്നു..
പ്രതീക്ഷ
[തിരുത്തുക]തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 40 രൂപയും ഒന്നാം സമ്മാനം 75 ലക്ഷം രൂപയും ആയിരുന്നു. എന്നാൽ ഇപ്പോൾ തിങ്കളാഴ്ചകളിൽ നറക്കെടുക്കുന്ന ഭാഗ്യകുറി വിൻ-വിൻ ആണ്.ടിക്കറ്റ് വില 30 രൂപയും ഒന്നാം സമ്മാനം 65 ലക്ഷം രൂപയും ആണ്.
ധനശ്രീ
[തിരുത്തുക]ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 30രൂപയും ഒന്നാം സമ്മാനം 70ലക്ഷം രൂപയും എന്നാൽ ഇപ്പോൾ സ്ത്രീശക്തി എന്ന ഭാഗ്യക്കുറി ആണ് വിൽപ്പന നടത്തുന്നത്.ഈ ഭാഗ്യക്കുറിയുടെ വില 40 രുപയും ഒന്നാം സമ്മാനം 70 ലക്ഷം രൂപയും ആണ്.
വിൻവിൻ
[തിരുത്തുക]ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 20 രൂപയും ഒന്നാം സമ്മാനം 40 ലക്ഷം രൂപയും 50 പവൻ സ്വർണവും ആണ്
അക്ഷയ
[തിരുത്തുക]വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 20 രൂപയും ഒന്നാം സമ്മാനം 20 ലക്ഷം രൂപയും ആണ്
ഭാഗ്യനിധി
[തിരുത്തുക]വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 20 രൂപയും ഒന്നാം സമ്മാനം 40 ലക്ഷം രൂപയും ഇന്നോവ കാറും ആണ്
കാരുണ്യ
[തിരുത്തുക]മാരക രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഭാഗ്യക്കുറി ആണ് കാരുണ്യ. ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. ടിക്കറ്റ് വില 40 രൂപയും.
2011 പ്രത്യേക നറുക്കെടുപ്പുകൾ
ഓണം ബംബർ
ഒന്നാം സമ്മാനം - 5 കോടി രൂപ
ടിക്കറ്റ് വില - 200 രൂപ
നറുക്കെടുപ്പ് - 17 സെപ്റ്റംബർ 2011
2019 പ്രത്യേക നറുക്കെടുപ്പുകൾ.
ഓണം ബംബർ
ഒന്നാം സമ്മാനം - 12 കോടി രൂപ
ടിക്കറ്റ് വില - 300 രൂപ
നറുക്കെടുപ്പ് - 19 സെപ്റ്റംബർ 2019
കേരളചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ തുക ഒന്നാം സമ്മാനമായി പ്രഖ്യാപിക്കുന്നത്.
അവലംബം
[തിരുത്തുക]Kerala Lottery Result പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ദൈനംദിന കേരള ലോട്ടറി റിസൾട്ട് പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റ് Archived 2018-08-06 at the Wayback Machine
- കേരള ലോട്ടറി ഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റ് Archived 2023-08-30 at the Wayback Machine
- https://keralalottery.live/kerala-lottery-results/ Archived 2019-10-01 at the Wayback Machine