കേരള ജൈവവൈവിധ്യ ബോർഡ്
Jump to navigation
Jump to search
കേരള സർക്കാരിനു കീഴിൽ പ്രവർത്തിച്ചു വരുന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ് കേരള ജൈവവൈവിധ്യ ബോർഡ്. കേരളത്തിൽ ജൈവവൈവിധ്യത്തിനുള്ള ഭീഷണി നേരിടുന്നതിനും, പ്രകൃതി വിഭവങ്ങൾ അനധികൃതമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകരിക്കുമെന്ന് 2003 ജനുവരിയിൽ, അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. [1]. 2005 ഫെബ്രുവരി 28-ാം തിയതി കേരള ജൈവവൈവിധ്യ ബോർഡ് സ്ഥാപിതമായി. [2]
ഹരിതപുരസ്‌കാരം[തിരുത്തുക]
ജൈവവൈവിധ്യ ബോർഡിന്റെ ആദ്യ ഹരിതപുരസ്‌കാരം, 2007-ൽ, തിരുവനന്തപുരം, വഴുതയ്ക്കാടുള്ള ശ്രീ ശാരദാദേവി ശിശുവിഹാർ യു.പി. സ്‌കൂളിലെ ഹെഡ് മിസ്ട്രസും, കുട്ടികളും അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങി. 2008 ലെ ഹരിതപുരസ്‌കാരം പരിസ്ഥിതി പ്രവർത്തകനും, അദ്ധ്യാപകനുമായിരുന്ന ജോൺ സി. ജേക്കബിനു ലഭിച്ചു. [3]