കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്
വ്യവസായംAutomotive[1]
സ്ഥാപിതം1978
ആസ്ഥാനംആറാലുംമൂട്,നെയ്യാറ്റിൻകര, കേരളം, ഇന്ത്യ[2]
Area served
Worldwide
ഉത്പന്നംഓട്ടോറിക്ഷ[3]
സേവനങ്ങൾAutomotive design, engineering and outsourcing services
വെബ്സൈറ്റ്keralaautomobilesltd.com

ഒരു കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്[2][3]. ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 1978ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര താലൂക്കിൽ ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി പ്രവർത്തിക്കുന്നത്.[1] 2012 വരെ 185,000-ത്തോളം വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. 2012-ൽ ISO 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു. ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും ഇവിടെ നിന്നും നിർമ്മിക്കപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]