കേരളോപകാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരളോപകാരി
തരംമാസിക
സ്ഥാപിതം1847
ഭാഷമലയാളം

ബാസൽ മിഷൻ സൊസൈറ്റി 1847-ൽ ആരംഭിച്ച ഒരു മലയാള മാസികയായിരുന്നു കേരളോപകാരി .[1] ക്രിസ്തീയ സാഹിത്യം, ലേഖനങ്ങൾ, പഴഞ്ചൊല്ലുകൾ, നീതികഥകൾ, പാശ്ചാത്യസാഹിത്യം തുടങ്ങിയവയായിരുന്നു പ്രധാന ഉള്ളടക്കം.[2] കേരളോപകാരി അച്ചടിച്ചതും പ്രസിദ്ധപ്പെടുത്തിയതും മംഗലാപുരത്തുനിന്നാണെങ്കിലും അതിന്റെ എഡി​റ്റോറിയൽ ഓഫീസ് തലശ്ശേരിയിലായിരുന്നു. തലശ്ശേരി ഇല്ലിക്കുന്നിലെ ബാസൽ മിഷൻ ബംഗ്ളാവിൽനിന്ന് സി. മുള്ളർ എന്ന മിഷണറിയായിരുന്നു പത്രാധിപർ.

ബ്രിട്ടീഷ് ചരിത്രം, ഈജിപ്ത് ചരിത്രം എന്നിവ മലയാളത്തിൽ ആദ്യമായി അച്ചടിച്ചുവന്നത് കേരളോപകാരിയിലാണ്. മലയാളത്തിലെ ആദ്യ ആത്മകഥയായ ജേക്കബ്‌ രാമവർമന്റെ ഒരു സ്വദേശി പ്രബോധകന്റെ ജീവിതകഥ പ്രസിദ്ധപ്പെടുത്തിയത് കേരളോപകരിയിൽ ആയിരുന്നു.

വിവാദം[തിരുത്തുക]

1874 ​മേയ് മാസത്തിൽ തുടങ്ങി 20 ലക്കങ്ങൾ മുടക്കം കൂടാതെ പുറത്തിറങ്ങിയ കേരളോപകാരി നിർത്തേണ്ടിവന്നത് മതപരമായ ഒരു വിവാദവുമായി ബന്ധപ്പെട്ടാണ്.[3]

അവലംബം[തിരുത്തുക]

 1. [http://www.utharadesam.com/article_details&article_id=1015
 2. P.P., Shaju (2005). principles and practice of journalism. കാലിക്കറ്റ് യൂണിവേഴ്സിറ്റി.
 3. https://www.mathrubhumi.com/kannur/kazhcha/--1.2219180


[[വർഗ്ഗം:പ്രസിദ്ധീകരണം നിലച്ച മലയാളപത്രങ്ങൾ


 കേരളോപകാരി

Published: Sep 7, 2017, 12:40 AM IST

  1874 ​മേയ് മാസത്തിൽ തുടങ്ങി 20 ലക്കങ്ങൾ മുടക്കം കൂടാതെ പുറത്തിറങ്ങിയ കേരളോപകാരി

നിർത്തേണ്ടിവന്നത് മതപരമായ ഒരു വിവാദവുമായി ബന്ധപ്പെട്ടാണ്. പൊതുവാർത്തയ്ക്ക് പ്രാധാന്യം നൽകിയെന്നതാണ് ഈ പത്രത്തിന്റെ പ്രസക്തി. വാർത്ത എങ്ങനെ ഏറ്റവും ചുരുക്കി അവതരിപ്പിക്കാമെന്നതിനും വാർത്തകളെ സാമൂഹികപ്രതിബദ്ധതയോടെ എങ്ങനെ തിരഞ്ഞെടുക്കാമെന്നതിനും സാധാരണക്കാരന്റെ ഭാഷയിൽ എങ്ങനെ ആവിഷ്കരിക്കാമെന്നതിനും മികച്ച നിരവധി ഉദാഹരണങ്ങൾ കേരളോപകാരിയിൽ കണ്ടെത്താനാകും.

  മലബാർ, കൊച്ചി, വയനാട്, തിരുവിതാംകൂർ എന്നീ നാടുകളിലെ ക്രിസ്ത്യാനികളും

അല്ലാത്തവരുമായ നാട്ടുകാർക്കുവേണ്ടി ഒരു സംഗ്രഹപത്രം വേണമെന്നുള്ള കാലങ്ങളായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നതെന്ന് ആദ്യലക്കത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കി. 'അങ്ങനെയുള്ള പത്രത്തിൽ വേദം, ധർമം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, ലോകചരിത്രം ആദിയായ വിദ്യകളെക്കൊണ്ടും അന്നന്നുണ്ടാകുന്ന ലോകവർത്തമാനം കൊണ്ടും ഓരോ പ്രകരണം അടങ്ങിയിരിക്കേണം' എന്നാണ് പത്രത്തിന്റെ ആദ്യലക്കത്തിന്റെ ആമുഖത്തിൽ ലക്ഷ്യസൂചകമായി വ്യക്തമാക്കുന്നത്.

   കഥയും കവിതയും ലേഖനങ്ങളും സാർവദേശീയ, ദേശീയ പ്രാദേശിക വാർത്തകളുടെ

രത്നച്ചുരുക്കവും- ഇതായിരുന്നു കേരളോപകാരിയുടെ ഉള്ളടക്കം. മികച്ച ചിത്രങ്ങൾ സഹിതമാണ് ലേഖനങ്ങൾ മാസികയിൽ ചേർത്തത്. ആദ്യലക്കത്തിൽ അച്ചടിയന്ത്രം കണ്ടുപിടിച്ച ഗുട്ടൻബർഗിനെപ്പറ്റിയായിരുന്നു സചിത്രലേഖനം. 'രാത്രികാലത്ത് നക്ഷത്രജാലം മിന്നുന്നതുപോലെ, ഈ പുസ്തകങ്ങൾ ഇരുട്ടുള്ള സ്ഥലങ്ങളിൽ പ്രകാശിച്ചു, നീതിസൂര്യൻ ഉദിക്കുവോളം വെളിച്ചം കൊടുക്കുന്നു' - എന്ന് പുസ്തകമാഹാത്മ്യം വ്യക്തമാക്കുന്നു.

  ബ്രിട്ടീഷ് ചരിത്രം, ഈജിപ്ത് ചരിത്രം എന്നിവ അല്പമായെങ്കിലും മലയാളത്തിൽ ആദ്യമായി

അച്ചടിച്ചുവന്നത് കേരളോപകാരിയിലാണ്. മലയാളത്തിലെ ആദ്യ ആത്മകഥയായ ജേക്കബ്‌ രാമവർമന്റെ ഒരു സ്വദേശി പ്രബോധകന്റെ ജീവിതകഥ പ്രസിദ്ധപ്പെടുത്തിയതും കേരളോപകരായിൽത്തന്നെ. ആ പത്രത്തിൽ വന്ന ചില വാർത്തകൾ നോക്കുക- എല്ലാ ഗുളികരൂപത്തിൽ- മലയാളം- കണ്ണൂർ-തലശ്ശേരികൾക്ക് ഇടയിൽ കൂടക്കടവ് പാലം പുതുതായി കെട്ടുവാൻ സർക്കാർ കല്പിച്ചിരിക്കുന്നു.

  മലയാളം- തലശ്ശേരിയിലും പാലക്കാട്ടിലും ഗുരുക്കന്മാരെ പഠിപ്പിക്കുന്ന ഓരോ ശാലകളെ

തൽക്കാലം കെട്ടുവാൻ സർക്കാർ കല്പിച്ചിരിക്കുന്നു.

  (മലയാളം എന്നാൽ പാലക്കാട് മുതൽ വടക്കോട്ടുള്ള മലബാർ) 
  സംസ്കൃതത്തിന്റെ കലർപ്പില്ലാത്ത തനി മലയാളം പ്രയോഗങ്ങൾ, മലയാളീകരിക്കപ്പെട്ട

സ്ഥലനാമങ്ങൾ, അന്നത്തെ മനോഹരമായ പദകോശം എന്നിവയെല്ലാംകൊണ്ട് ശ്രദ്ധേയമാണ്‌ പത്രം

"https://ml.wikipedia.org/w/index.php?title=കേരളോപകാരി&oldid=2870760" എന്ന താളിൽനിന്ന് ശേഖരിച്ചത്