Jump to content

കേരളാധുനികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനികത കേരള സമൂഹത്തിൽ ചെലുത്തിയ സ്വാധീനങ്ങളെയാണ് പൊതുവേ 'കേരളാധുനികത' എന്ന പദം സൂചിപ്പിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൻറെ അവസാനം (പോർച്ചുഗീസ് ആഗമനം) മുതൽ ബ്രിട്ടീഷ്‌ ഭരണം സജീവമാകുന്നതിന് തൊട്ടു മുൻപുള്ള കാലം വരെയ്ക്കും (പതിനെട്ടാം നൂറ്റാണ്ട്) കേരളത്തിൽ ആധുനികതയുടെ അരംഭകാലമായും, പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാന പാദം മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ പകുതി വരെയുള്ള കാലം കൊളോണിയൽ ആധുനികതയുടെ കാലമായും ഗണിക്കപ്പെടുന്നു. കേരള സമൂഹത്തിൻറെ സമൂല പരിവർത്തനത്തിന് ആധുനികതയുടെ വരവ് കാരണമായി. കേരളമെന്ന ഭൂപ്രദേശത്ത് നിലവിലിരുന്ന ഭരണ രൂപങ്ങൾ, ജാതി ബന്ധങ്ങൾ, ഭൂമിയുടെ ഉപയോഗം, അറിവിൻറെ വിവിധ രൂപങ്ങൾ, ലിംഗപദവികൾ, കുടുംബം, സാമ്പത്തിക വിനിമയം, ഉല്പാദന ബന്ധങ്ങൾ, സാഹിത്യം, കല, സാങ്കേതികവിദ്യ തുടങ്ങി സർവ്വ മേഖലകളെയും ആധുനികത ആഴത്തിൽ സ്പർശിച്ചു.

അധിനിവേശ കാലഘട്ടത്തിൽ ആധുനികത കേരളമെന്ന ഭൂപ്രദേശത്തു സജീവമായതെങ്ങിനെ എന്നത് അധിനിവേശാനന്തര പഠനങ്ങളുടെ പ്രധാന അന്വേഷണവിഷയമാണ്. മലയാളികൾ എന്ന ഭാഷാതന്മതന്നെ രൂപപ്പെട്ടത് അധിനിവേശ കാലത്തെ പുതു യുക്തികൾക്കും സാമൂഹിക പ്രക്രിയകൾക്കും അനുരൂപമായിട്ടയിരുന്നു എന്നാ പൊതുധാരണ കേരളാധുനികതയെ 'മലയാളി ആധുനികത' എന്ന് വിശേഷിപ്പിക്കുന്നതിലേക്ക് ചില പണ്ഡിതരെ പ്രചോദിപ്പിച്ചിട്ടുണ്ട്.[1]

തുടർ വായനക്ക്

[തിരുത്തുക]

ജെ ദേവിക. കുലസ്ത്രീയും ചന്തപ്പെണ്ണം ഉണ്ടായതെങ്ങിനെ?. ക്ലോഡ്‌ അൽവാരിസ്. അധിനിവേശത്തിൻറെ അഞ്ഞൂറ് വർഷങ്ങൾ.

  1. ഉദാഹരണത്തിന് ജെ. ദേവിക, ഉദയകുമാർ, http://cisa-wits.org.za/prof-dilip-menon/ തുടങ്ങിയവരുടെ എഴുത്തുകൾ കാണുക.
"https://ml.wikipedia.org/w/index.php?title=കേരളാധുനികത&oldid=4119055" എന്ന താളിൽനിന്ന് ശേഖരിച്ചത്