കേന്ദ്രപ്പാറ, ഒഡീഷ
കേന്ദ്രപ്പാറ (କେନ୍ଦ୍ରାପଡା) ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലുള്ള ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ്. ഈ പട്ടണം കേന്ദ്രപ്പാറ ജില്ലയുടെ ഭരണകേന്ദ്രവും കൂടിയാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]കേന്ദ്രപ്പാറ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 20°30′N 86°25′E / 20.50°N 86.42°E [1] ആണ്. പട്ടണം നിലനിൽക്കുന്ന പ്രദേശത്തിൻറ ശരാശരി ഉയരം 13 m (43 ft) ആണ്. ഈ പട്ടണത്തെ ചുറ്റി ഭദ്രക്ക്, ജയ്പ്പൂർ, കട്ടക്ക്, ജഗത്സിംഗ്പൂർ എന്നീ ജില്ലകൾ സ്ഥിതി ചെയ്യുന്നു. പട്ടണത്തിൻറെ കിഴക്കു ഭാഗത്തായി ബംഗാൾ ഉൾക്കടലാണ്.
കേന്ദപ്പാറ ജില്ലയ്ക്കു പുറത്തായി ലൂണാ നദി (മഹാനദിയുടെ ഒരു ശാഖ) ഒഴുകുന്നുണ്ട്. കേന്ദ്രപ്പാറയിലെ മറ്റു നദികൾ കരന്ദിയ, ഗൊബാരി, ബ്രാഹ്മണി, ബിരുപ, കാനി, വൈതരണി, ഖരസ്രോട്ട, പൈക, ചിത്രേത്പല, ഹൻസുവ എന്നിവയാണ്. ജില്ലയെ ഒൻപതു ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.ഔൾ, ദേരാബിഷ്, ഗരഡ്പൂർ, മഹാകാലപത, മർഷഗായ്, കേന്ദ്രപ്പാറ, രാജനഗർ, രാജ്കനിക, പട്ടമുണ്ടൈ എന്നിവയാണി ഒൻപതു ബ്ലോക്കുകൾ.
ഗതാഗത സൌകര്യങ്ങൾ
[തിരുത്തുക]കേന്ദ്രപ്പാറ പട്ടണത്തിലേയ്ക്ക് കട്ടക്കിൽ നിന്നുള്ള ദൂരം 58 കിലോമീറ്ററാണ്. കട്ടക്ക് (ജഗത്പൂർ)-സാലിപ്പൂർ ഹൈവേ, നാഷണൽ ഹൈവേ 5, 5-എ എന്നീ റോഡുകളിലൂടെ ചാന്ദിഖോൾ, ഛാത്ത, പരദിപ് എന്നീ പട്ടണങ്ങളിലുടെ സഞ്ചരിച്ച് കേന്ദ്രപ്പാറയിലെത്തിച്ചേരാൻ സാധിക്കുന്നതാണ്. നാഷണൽ ഹൈവേ 5, 5എ എന്നിവ വഴി സഞ്ചരിച്ച് ഇവിടെ നിന്ന് ഭുവനേശ്വർ വിമാനത്താവളത്തിൽ രണ്ടര മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്നതാണ്. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ 54 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കട്ടക്കിലാണുള്ളത്. ഇവിടെ നിന്നു ഛോട്ടി പട്ടണത്തിലേയ്ക്ക് 11 കിലോമീറ്റർ ദൂരമേയുള്ളൂ.
ജനസംഖ്യ
[തിരുത്തുക]2011 ലെ സെൻസസ് കണക്കുകൾ പ്രകാരം കേന്ദ്രപ്പാറ ജില്ലയിലെ ആകെ ജനസംഖ്യ 1,439,891 ആണ്. ഇത് സ്വാസിലാൻറിലെയോ ഐക്യനാടുകളിലെ സംസ്ഥാനമായ ഹാവായിയിലെയോ മൊത്തം ജനസംഖ്യയ്ക്കു സമം ആണ്. കേന്ദ്രപ്പാറയിലെ സ്ത്രീപുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 106 സ്ത്രീകൾ എന്ന നിലയിലാണ്. ഇവിടുത്തെ സാക്ഷരത 85.93 ശതമാനമാണ്. ഒറിയ ഭാക്ഷയാണ് ഇവിടെയുള്ളവരുടെ മാതൃഭാഷ. ബംഗാളി ഭാഷയും ഉർദുവും ഹിന്ദിയും സംസാരിക്കുന്നവർ ധാരാളമായുണ്ട്.