Jump to content

കെ. വേലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ വേലപ്പൻ
ജനനം(1949-05-12)12 മേയ് 1949

ഉച്ചക്കട, തിരുവനന്തപുരം
മരണം15 ജൂലൈ 1992(1992-07-15) (പ്രായം 43)

തിരുവനന്തപുരം
അന്ത്യവിശ്രമംതിരുവനന്തപുരം
തൊഴിൽപത്രപ്രവർത്തകൻ, ചലച്ചിത്രനിരൂപകൻ
ഭാഷമലയാളം
ദേശീയതഇന്ത്യ
പൗരത്വംഭാരതീയൻ
വിദ്യാഭ്യാസംഎം.എ.
വിഷയംഭാഷാശാത്രം
ശ്രദ്ധേയമായ രചന(കൾ)സിനിമയും സമൂഹവും
ആദിവാസികളും ആദിവാസിഭാഷയും
അവാർഡുകൾകേരളസാഹിത്യ അക്കാദമി
ഫിലിം ക്രിട്ടിക്സ്
കേരളസംസ്ഥാന ഫിലിം അവാർഡ്
പങ്കാളിറോസമ്മ
കുട്ടികൾഅപു

മലയാളപത്രപ്രവർത്തകനും സിനിമാനിരൂപകനുമായിരുന്നു കെ. വേലപ്പൻ (12 മേയ് 1949 - 15 ജൂലൈ 1992).

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരത്തു ഓമന–കൃഷ്ണൻ നായർ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ഭാഷാശാസ്ത്രത്തിൽ എം.എ. ബിരുദം നേടി, കേരള സർവ്വകലാശാല ഓഫീസിൽ ഗുമസ്ത­നായി ജോലി നോക്കി. കലാകൗമുദി വാരികയിൽ ലേഖനങ്ങളെഴുതി പത്രപ്രവർത്തനരംഗത്ത് പ്രവേശി­ച്ചു. 1984-ൽ കലാകൗമുദി വാരികയിൽ സ്ഥിരം ജീവക്കാരനായി ചേർന്നു. ആസ്ത്മാ രോഗിയായിരുന്ന വേലപ്പൻ 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരിൽ പ്രസിദ്ധീ­കരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാർഡും ഫിലിം ക്രിട്ടിക് അവാർഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവർഗ്ഗങ്ങൾ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദി­വാസികളും ആദി­വാസി ഭാഷകളും എന്ന പുസ്തകത്തിന് 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1]

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്
  • കേരളസംസ്ഥാന ഫിലിം അവാർഡ്

അവലംബം

[തിരുത്തുക]
  1. "കെ വേലപ്പൻ". www.sayahna.org. Archived from the original on 2014-06-23. Retrieved 2014 മെയ് 8. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കെ._വേലപ്പൻ&oldid=3628949" എന്ന താളിൽനിന്ന് ശേഖരിച്ചത്