കെ. മോഹൻദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. മോഹൻദാസ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ. മോഹൻദാസ് (വിവക്ഷകൾ) എന്ന താൾ കാണുക. കെ. മോഹൻദാസ് (വിവക്ഷകൾ)
കെ. മോഹൻദാസ്
കെ. മോഹൻദാസ്.jpg
ജനനം1990
പാലക്കാട്, കേരളം
മരണംError: Need valid birth date (second date): year, month, day
സെക്കന്തരാബാദ്, ആന്ധ്രപ്രദേശ്
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഹൈദരാബാദ് ആർട്ടിലറി സെന്ററിൽ ഉദ്യോഗസ്ഥൻ
സജീവം2007 - 2013
പ്രശസ്തിപായക്കപ്പലോട്ടം
മാതാപിതാക്കൾകൃഷ്ണൻകുട്ടി,
പാർവതി
പുരസ്കാര(ങ്ങൾ)ലിംക ബുക്ക് ഓഫ് റെക്കോഡ്സ്

ലിംക ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടം നേടിയ മലയാളിയാണ് കെ. മോഹൻദാസ്. 2011ൽ ഹോബി-16 എന്ന ഇനം പായക്കപ്പലിൽ 29 ദിവസത്തിനുള്ളിൽ ചെന്നൈയിൽനിന്ന് ഒഡിഷയിലേക്ക് 1,500 കിലോമീറ്റർ സഞ്ചരിച്ചാണ് ലോകറെക്കോഡ് നേടിയത്.[1][2]

ജീവിതരേഖ[തിരുത്തുക]

പാലക്കാട് ജില്ലയിലെ പുലാപ്പറ്റ കോണിക്കഴി കിഴക്കേച്ചോലവീട്ടിൽ കൃഷ്ണൻകുട്ടിയുടെയും പാർവതിയുടേയും മകനായി ജനിച്ചു. 2007 മുതൽ പായക്കപ്പലോട്ടത്തിൽ മികവ് പുലർത്തിയിരുന്നു. 2009 മുതൽ ഹൈദരാബാദ് ആർട്ടിലറി സെന്ററിൽ ഉദ്യോഗസ്ഥനായിരുന്നു.

2013 സെപ്റ്റംബർ മാസം നടക്കേണ്ട വിശാഖപട്ടണത്തുനിന്ന് ഗോവയിലേക്കുള്ള 3,500 കിലോമീറ്റർ പായക്കപ്പൽ യാത്രയ്ക്ക് പരിശീലനം നടത്തുന്നതിനിടെ പായക്കപ്പൽ കാറ്റിൽ നിയന്ത്രണംവിട്ട് മറിയുകയും ബോട്ടിന്റെ പായ ബന്ധിക്കുന്ന ഇരുമ്പ് ദണ്ഡ് തലയ്ക്കടിച്ച് മോഹൻദാസ് തടാകത്തിൽ മുങ്ങുകയും ചെയ്തു. ഗുരുതരമായ പരുക്കുകളോടെ സെക്കന്തരാബാദിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2013 ആഗസ്റ്റ് 6 നു അദ്ദേഹം മരണമടഞ്ഞു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "പായക്കപ്പലോട്ടത്തിൽ റെക്കോഡിട്ട മോഹൻദാസ് പരിശീലനത്തിനിടെ മരിച്ചു". മാതൃഭൂമി ദിനപത്രം. 2013 ആഗസ്റ്റ് 7. ശേഖരിച്ചത് 2013 ആഗസ്റ്റ് 7. Check date values in: |accessdate=, |date= (help)
  2. First catamaran sailing expedition - Limca Book of Records
"https://ml.wikipedia.org/w/index.php?title=കെ._മോഹൻദാസ്&oldid=3090248" എന്ന താളിൽനിന്ന് ശേഖരിച്ചത്