കെ.ജി.എഫ്. ചാപ്റ്റർ 1
2018-ൽ പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത കന്നഡ ഭാഷാ ആക്ഷൻ ചിത്രമാണ് കെ.ജി.എഫ്:ചാപ്റ്റർ 1. ഹോബാലെ ചിത്രങ്ങളുടെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമ്മിച്ചത്.[1]. കെ.ജി.എഫ്. ചലച്ചിത്ര സീരീസിലെ ആദ്യ ഭാഗമാണിത്. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗം കെ.ജി.എഫ്. ചാപ്റ്റർ 2 എന്ന പേരിൽ 2022-ൽ റിലീസ് ചെയ്തു.ചിത്രത്തിൽ യഷ്, രാമചന്ദ്ര രാജു, അനന്ത് നാഗ്, ശ്രീനിധി ഷെട്ടി, വസിഷ്ഠ എൻ. സിംഹ, അച്യുത് കുമാർ, മാളവിക അവിനാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ₹ 80 കോടി ബജറ്റിൽ ചിത്രീകരിച്ചത് , റിലീസ് ചെയ്ത സമയത്തെ ഏറ്റവും ചെലവേറിയ കന്നഡ ചിത്രമായിരുന്നു ഇത്.
ചിത്രത്തിൻ്റെ കന്നഡ പതിപ്പ് 2018 ഡിസംബർ 20-ന് പുറത്തിറങ്ങി, തെലുങ്ക് , തമിഴ് , മലയാളം , ഹിന്ദി ഭാഷകളിൽ മൊഴിമാറ്റം ചെയ്ത പതിപ്പുകൾ അടുത്ത ദിവസം പുറത്തിറങ്ങി. ചിത്രത്തിന് നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായം ലഭിക്കുകയും വാണിജ്യപരമായി മികച്ച പ്രകടനം കാഴ്ചവെക്കുകയും ₹ 250 കോടി തിയറ്ററുകളിൽ നിന്ന് ശേഖരിക്കുകയും ചെയ്തു, ഇത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി മാറുകയും ഒരു കൾട്ട് ഹിറ്റായി മാറുകയും ചെയ്തു.[2]
കഥാസംഗ്രഹം
[തിരുത്തുക]1970-കളുടെയും 80-കളുടെയും കാലഘട്ടം ഉൾക്കൊള്ളുന്നതാണ് കെ.ജി.എഫിന്റെ കഥ. മരിക്കുന്നത്തിന് മുമ്പ് അമ്മ ആഗ്രഹിച്ചതുപോലെ അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള അന്വേഷണത്തിൽ റോക്കി എന്ന പത്തുവയസ്സുള്ള ബാലൻ ബോംബെയിലെത്തുന്നു. പിന്നീട് ആഫ്രിക്കയിൽ നിന്ന് ബോംബെ തീരത്തേക്ക് സ്വർണ്ണക്കട്ടകളുടെ വരവിന് മേൽനോട്ടം വഹിക്കുന്ന തലവനായി മാറുന്നു. ഗോൾഡ് മാഫിയയുമായി ഇടപഴകിയ ശേഷം, കോലാർ സ്വർണ്ണഖനിയിലെ ഭീകരനായ ഗരുഡയുടെ ഗുണ്ടാസംഘത്തെ കൊല്ലാൻ അദ്ദേഹത്തെ നിയമിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- യഷ് - രാജ കൃഷ്ണപ്പ ബൈര്യ "റോക്കി"
- ശ്രീനിധി ഷെട്ടി - റീന
- വസിഷ്ഠ എൻ. സിംഹ - കമലൽ
- അനന്ത് നാഗ് - ആനന്ദ് ഇംഗലഗ
- അച്യുത് കുമാർ - ഗുരു പാണ്ഡ്യൻ
- മലാവിക അവിനാശ് - ദീപ ഹെഡ്ഗെ , 24 ന്യൂസിന്റെ ചീഫ് എഡിറ്റർ
നിർമ്മാണം
[തിരുത്തുക]സിനിമയുടെ തിരക്കഥ നീൽ ആരംഭിച്ചത് 2015ൽ എന്നിരുന്നാലും, രണ്ട് വർഷത്തിനു ശേഷം ചിത്രീകരണം ആരംഭിച്ചത് 2017 മാർച്ചിലാണ്. കോലാർ ഗോൾഡ് ഫീൽഡിൽ ആണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ഛായാഗ്രഹണവും, കലാ സംവിധാനവും പശ്ചാത്തലസംഗീതം എന്നിവയും പ്രശംസിച്ചപ്പോൾ തിരക്കഥയും എഡിറ്റിംഗും വിമർശിക്കപ്പെട്ടു.
ചിത്രത്തിൻ്റെ രണ്ടാം ഭാഗം
[തിരുത്തുക]ചിത്രത്തിൻ്റെ രണ്ടാം ഭാഗം കെ.ജി.എഫ്. ചാപ്റ്റർ 2 എന്ന പേരിൽ 2020 ഒക്ടോബർ 23 ന് തീയേറ്ററുകളിൽ എത്താനായിരുന്നു ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്, എന്നാൽ ഇന്ത്യയിലെ കോവിഡ്-19 പാൻഡെമിക് കാരണം അതിന്റെ റിലീസ് മാറ്റിവച്ചു . 2021 ജനുവരിയിൽ, നിർമ്മാതാക്കൾ 2021 ജൂലൈ 16 എന്ന പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. എന്നാൽ അതേ കാരണത്താൽ വീണ്ടും മാറ്റിവച്ചു. 2021 ആഗസ്റ്റ് 22-ന്, നിർമ്മാതാക്കൾ ചിത്രം 2022 ഏപ്രിൽ 14-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ കെ.ജി.എഫ്. ചാപ്റ്റർ 2 2022 ഏപ്രിൽ 14-ന് കന്നഡയിലും തെലുങ്ക് , ഹിന്ദി , തമിഴ് , മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട പതിപ്പുകളിലും പുറത്തിറങ്ങി.
പുരസ്കാരങ്ങൾ
[തിരുത്തുക]66-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, മികച്ച ആക്ഷൻ, മികച്ച സ്‌പെഷ്യൽ ഇഫക്‌റ്റുകൾ എന്നിവയ്ക്കുള്ള രണ്ട് അവാർഡുകൾ ഈ ചിത്രം നേടി.[3] 66-ാമത് ഫിലിംഫെയർ അവാർഡ് സൗത്തിൽ, ഈ ചിത്രം അഞ്ച് നോമിനേഷനുകളിൽ നിന്ന് രണ്ട് അവാർഡുകൾ നേടി, മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള അവാർഡ് യഷിന് ലഭിച്ചു.