കെ.കെ. ജയേഷ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കെ.കെ. ജയേഷ്‌
ജനനം
കൊയ്‌ലാണ്ടി , കോഴിക്കോട്‌, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

2015 ൽ കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം നേടിയ ചിത്രകാരനാണ് കെ.കെ. ജയേഷ്‌ (ജനനം 1993).[1]

ജീവിതരേഖ[തിരുത്തുക]

ജയേഷ്‌ കെ.കെ. കോഴിക്കോട്‌ ജില്ലയിലെ കൊയ്‌ലാണ്ടി സ്വദേശിയാണ്‌. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും ബി. എഫ്‌. എ. പെയിന്റിംഗിൽ ഒന്നാം റാങ്കോടെ ബിരുദം ലഭിച്ച അദ്ദേഹം ഇപ്പോൾ ആർ. എൽ. വി. കോളേജിൽ അവസാന വർഷ എം.എഫ്‌.എ. പെയിന്റിംഗ്‌ വിദ്യാർത്ഥിയാണ്‌. കേരള സർക്കാരിന്റെ നർച്ചർ സ്‌കോളർഷിപ്പ്‌ നേടിയിട്ടുണ്ട്‌. വുഡ്‌ കട്ട്‌, പെയിന്റിംഗ്‌ തുടങ്ങിയവയിൽ വർക്ക്‌ ചെയ്യുന്ന ജയേഷിന്റെ ബേപ്പൂർ സുൽത്താനും പാത്തുമ്മായുടെ ആടും എന്ന വുഡ്‌കട്ടിനാണ്‌ ഇക്കുറി 25,000/- രൂപയുടെ മുഖ്യപുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം(2015)[2]
  • കേരള സർക്കാരിന്റെ നർച്ചർ സ്‌കോളർഷിപ്പ്‌

അവലംബം[തിരുത്തുക]

  1. "സംസ്ഥാന ചിത്ര, ശില്പ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. ശേഖരിച്ചത് 1 ഏപ്രിൽ 2015.
  2. "കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‌പ പുരസ്‌ക്കാരങ്ങൾ - 2015". www.lalithkala.org. ശേഖരിച്ചത് 1 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=കെ.കെ._ജയേഷ്‌&oldid=2435701" എന്ന താളിൽനിന്ന് ശേഖരിച്ചത്