കെ.എസ്. ഭഗവാൻ
കർണ്ണാടകയിലെ പുരോഗമനവാദിയും യുക്തിവാദിനേതാവുമാണ് പ്രൊഫ. കെ. എസ് ഭഗവാൻ.[1] ഹിന്ദുത്വ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നു എന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രൊഫ. ഭഗവാന് നേരെ നിരന്തരം വധഭീഷണി ഉയർത്തിയിരുന്നു ആജീവനാന്ത സംഭാവനയ്ക്കുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
വധ ഭീഷണി
[തിരുത്തുക]ഭഗവദ്ഗീതയെ കുറിച്ച് പ്രൊഫ. ഭഗവാൻ നടത്തിയ ചില പരാമർശങ്ങൾ സംഘ്പരിവാറിനെ ഇദ്ദേഹത്തിനെതിരെ തിരിച്ചു. ഭഗവദ്ഗീതയിലെ ചില വരികൾ കത്തിക്കേണ്ടതാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്.[2] ദളിത് യുവാവിന്റെ വിരൽ ജന്മി അറുത്തെടുത്തതിനെതിരെ ഭഗവാൻ ശക്തമായി പ്രതികരിച്ചതും സംഘ്പരിവാർ സംഘടനകൾ ഇദ്ദേഹത്തിനെതിരെ തിരിയാൻ കാരണമായി. കാൽബുർഗിയെ വെടിവെച്ച് കൊന്നതിന് പിന്നാലെ അടുത്ത ഇര കെ.എസ് ഭഗവാനാണെന്ന് ചിലരുടെ ഭീഷണിയെത്തുടർന്ന് കർണ്ണാടക സർക്കാർ കനത്ത സുരക്ഷയേർപ്പെടുത്തിയിരുന്നു.[3] ആഗസ്റ്റിൽ മംഗളൂരുവിൽ പ്രസ്‌ക്ലബ്ബിൽ ഇദ്ദേഹം ബജംറംഗ്ദളിന്റെ കൈയ്യേറ്റത്തിനിരയായിരുന്നു.
കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് കർണാടക സാഹിത്യ അക്കാദമി അധികൃതർക്കുമെതിരെ ഭീഷണി ഉയർന്നിരുന്നു. അക്കാദമിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി. പരസ്യമായി ആവശ്യപ്പെട്ടിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-08. Retrieved 2021-08-12.
- ↑ Vijayavani, Bangalore, Feb 16, 2015, http://epapervijayavani.in/Details.aspx?id=19232&boxid=1224115 Archived 2015-07-08 at the Wayback Machine.
- ↑ http://www.evisionnews.in/2015/09/ks-bhagavan-not-worry-on-killing-supervision.html
- ↑ "സാഹിത്യ അക്കാദമി അവാർഡ്: കെ.എസ്. ഭഗവാന് ഭീഷണി". www.mathrubhumi.com. Archived from the original on 2016-03-04. Retrieved 23 സെപ്റ്റംബർ 2015.