കെ.എസ്. നാരായണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനനം1931 ജൂൺ 17[1]
നെയ്യാറ്റിൻകര [1]
മരണം2006 സെപ്റ്റംബർ 4 [1]
തിരുവനന്തപുരം[1]
Nationality ഇന്ത്യ
Citizenshipഇന്ത്യൻ
Spouseജി. ശാരദാ ദേവി
Childrenഎൻ. ശശികുമാർ, എസ്. മാലിനി

കെ.എസ്. നാരായണപിള്ള ഭാഷാദ്ധ്യാപകൻ, കലാ സാഹിത്യ നിരൂപകൻ, ഭാഷാപണ്ഠിതൻ, നാടകകൃത്ത് എന്നീനിലകളിൽ പ്രസിദ്ധനായിരുന്നു. 1931-ൽ നെയ്യാറ്റിൻകരയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം നാഗർകോവിലിലായിരുന്നു. കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി കോളേജിൽ നിന്നു മലയാള ഭാഷാസാഹിത്യങ്ങളിൽ എം.എ.ബിരുദം നേടി. കോട്ടയം സി.എം.എസ്‌ കോളേജിലും നാഗർകോവിൽ സ്‌കോട്‌ ക്രിസ്‌ത്യൻ കോളേജിലും അദ്ധ്യാപകനായും, മാർത്താണ്ഡം ക്രിസ്‌ത്യൻ കോളേജിൽ മലയാളം പ്രൊഫസറായും തൂത്തൂർ ജൂനിയർ കോളേജിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളം ഡിപ്പാർട്ട്മെന്റിന്റെ തലവനായും, കേരള സാഹിത്യ അക്കാദമി അംഗമായും, കേരള സംഗീത നാടക അക്കാദമി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം 1970-ൽ അയ്യപ്പപ്പണിക്കരുമായി ചേർന്ന് മലയാള കവിതയെ ജനങ്ങളിലേയ്ക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന കവിതാസമിതി എന്ന സംഘടന രൂപീകരിച്ചു. 2006 സെപ്റ്റംബർ 4-ന് തിരുവനന്തപുരത്തുവച്ച് നിര്യാതനായി[1].

കൃതികൾ[തിരുത്തുക]

സാഹിത്യവിമർശനം, നാടകനിരൂപണം സംഗീത നൃത്തനിരൂപണം എന്നീ മേഖലകളിൽപ്പെടുന്ന ലേഖനങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിക്കുണ്ട്‌. ഗാന്ധിയുടെയും മാക്സിം ഗോർക്കിയുടെയുമുൾപ്പെടെ ആറു വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രധാന സ്വതന്ത്ര കൃതികൾ:

  • കവിത വഴിത്തിരിവിൽ
  • ചങ്ങമ്പുഴ ഒരു പഠനം
  • ദൃശ്യവേദി
  • കവിസദസ്‌
  • സംസ്‌കാരത്തിന്റെ ഉറവിടങ്ങൾ
  • കഥയുടെ കഥ

ഡോ. ബി.സി. ബാലകൃഷ്‌ണനുമായി ചേർന്ന് ഇദ്ദേഹം ശബ്‌ദസാഗരം എന്ന വിവരണാത്മകമായ ഭാഷാനിഘണ്ടു രചിച്ചിട്ടുണ്ട് [2]

പുരസ്കാരങ്ങൾ[തിരുത്തുക]

2005-ൽ ഇദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു [3]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 ദി ഹിന്ദു ഓൺലൈൻ എഡിഷൻ[പ്രവർത്തിക്കാത്ത കണ്ണി] കെ.എസ്. നാരായണപിള്ള ഡെഡ് 2006 സെപ്റ്റംബർ 5.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
  3. http://www.keralasahityaakademi.org/ml_aw12.htm
"https://ml.wikipedia.org/w/index.php?title=കെ.എസ്._നാരായണപിള്ള&oldid=3803278" എന്ന താളിൽനിന്ന് ശേഖരിച്ചത്