കെ.എം. ബഹാവുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എം. ബഹാവുദ്ദീൻ
Bahavuddheen.jpg
കെ.എം. ബഹാവുദ്ദീൻ
ജനനംകേരളം
മരണം2011 മാർച്ച് 20
കൊച്ചി, കേരളം
ഭവനംകേരളം
ദേശീയത ഇന്ത്യ
തൊഴിൽസാഹിത്യം, സർവ്വകലാശാല മുൻ പ്രൊ- വൈസ് ചാൻസ്‌ലർ

ഒരു അക്കാഡമീഷ്യനും എഴുത്തുകാരനും അലീഗഡ് സർവകലാശാല മുൻ പ്രൊ-വൈസ്ചാൻസലറും[1] ആയിരുന്നു ഡോ. കെ. എം. ബഹാവുദ്ദീൻ. 1969–1980 കാലഘട്ടത്തിൽ കോഴിക്കോട്ടെ റീജിനൽ എ‌ജിനിയറിംഗ് കോളേജിന്റെ (ഇപ്പോഴത്തെ എൻ.ഐ.ടി) പ്രിൻസിപ്പലുമായിരുന്നിട്ടുണ്ട്. 1981 മുതൽ 1984 വരെയുള്ള കാലയളവിൽ അലീഗഡ് സർവകലാശാല പ്രൊ-വി.സി.[2][3] ദുർഗാപുരിലെ ഉരുക്കുനിർമ്മാണശാല സ്ഥാപിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.[4] ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡുക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷന്റെ തലവനായും സേവനമനുഷ്ഠിച്ചു. അടിയന്തരാവസ്ഥകാലത്തെ രാജൻ കേസിൽ, അന്നത്തെ കോഴിക്കോട് എൻ‌ജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന ബഹാവുദ്ദീൻ നൽകിയ “രാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു“ എന്ന സാക്ഷിമൊഴി നിർണ്ണായകമായിരുന്നു[5]. കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയാണ് ബഹാവുദ്ദീൻ. രണ്ട് ഗ്രന്ഥങ്ങളും നിർവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. എം.ഇ.എസിന്റെ സ്ഥാപകാംഗമാണ്. 2011 മാർച്ച് 20 ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു. ഭാര്യ റംല. മൂന്ന് പെൺമക്കളും ഒരു മകനും.

രചനകൾ[തിരുത്തുക]

  • Kerala Muslims: The Long Struggle
  • കേരള മുസ്‌ലിംകൾ ചെറുത്തുനിൽപ്പിന്റെ ചരിത്രം (പ്രസാധകർ:ഐ.പി.എച്ച്)
  • ഇറാഖ് ആക്രമണത്തിന്റെ അടിവേരുകൾ

അവലംബം[തിരുത്തുക]

  1. "Aligarh Muslim University".
  2. http://twocircles.net/2011mar21/former_amu_provice_chancellor_dr_km_bahauddin_dies.html
  3. http://www.mathrubhumi.com/story.php?id=166296
  4. http://www.islamicvoice.com/2001-05/interview.htm
  5. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. ശേഖരിച്ചത് 2013 മാർച്ച് 12.
"https://ml.wikipedia.org/w/index.php?title=കെ.എം._ബഹാവുദ്ദീൻ&oldid=3102824" എന്ന താളിൽനിന്ന് ശേഖരിച്ചത്