പാറപ്പുറത്ത്
കെ.ഇ. മത്തായി (പാറപ്പുറത്ത്) | |
---|---|
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | അരനാഴിക നേരം, ആകാശത്തിലെ പറവകൾ, നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു; കണ്ടെത്തിയില്ല, പണിതീരാത്ത വീട് |
പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാളചലച്ചിത്രങ്ങൾ ആക്കിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ 1924 നവംബർ 14-ന് കിഴക്കേ പൈനുംമൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ് കെ.ഇ. മത്തായിയുടെ ജനനം. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1944-ൽ തന്റെ 19-ആം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നിയമനം. പട്ടാള ക്യാമ്പിലെ കലാപരിപാടികളിൽ അവതരിപ്പിക്കുവാൻ നാടകങ്ങൾ എഴുതിയിരുന്ന മത്തായിക്ക് ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ നേടാനായി. ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1981 ഡിസംബർ 31-ന് അന്തരിച്ചു.
കൃതികൾ
[തിരുത്തുക]ചെറുകഥാസമാഹാരം
[തിരുത്തുക]- പ്രകാശധാര (1952)
- ഒരമ്മയും മൂന്നു പെൺമക്കളും (1956)
- കുരുക്കൻ കീവറീത് മരിച്ചു (1957)
- ആ പൂമൊട്ടു വിരിഞ്ഞില്ല (1957)
- തോക്കും തൂലികയും (1959)
- ദിനാന്ത്യക്കുറിപ്പുകൾ (1960)
- ജീവിതത്തിന്റെ ആൽബത്തിൽനിന്ന് (1962)
- നാലാൾ നാലുവഴി (1965)
- സൂസന്ന (1968)
- തെരഞ്ഞെടുത്ത കഥകൾ (1968)
- കൊച്ചേച്ചിയുടെ കല്യാണം (1969)
- അളിയൻ (1974)
- വഴിയറിയാതെ (1980)
- കീഴടങ്ങൽ (1982)
നോവൽ
[തിരുത്തുക]- നിണമണിഞ്ഞ കാല്പാടുകൾ (1955)
- അന്വേഷിച്ചു; കണ്ടെത്തിയില്ല (1958)
- ആദ്യകിരണങ്ങൾ (1961)
- മകനേ, നിനക്കുവേണ്ടി (1962)
- പണിതീരാത്ത വീട് (1964)
- ഓമന (1965)
- തേൻ വരിക്ക (1966)
- അരനാഴിക നേരം - (1967)
- വെളിച്ചം കുറഞ്ഞ വഴികൾ (1968)
- ചന്ത (1969)
- പ്രയാണം (1970)
- നന്മയുടെ പൂക്കൾ (1972)
- വഴിയമ്പലം (972)
- അച്ഛന്റെ കാമുകി (1975)
- ധർമ്മസങ്കടം (1975)
- അവസ്ഥാന്തരം (1976)
- മനസ്സുകൊണ്ട് ഒരു മടക്കയാത്ര (1976)
- ആകാശത്തിലെ പറവകൾ (1979)
- ഇവനെ ഞാൻ അറിയുന്നില്ല (1979)
- കാണാപ്പൊന്ന് (1982) (പാറപ്പുറത്തിന്റെ മരണശേഷം ഈ നോവൽ പൂർത്തീകരിച്ചത് കെ. സുരേന്ദ്രനാണ്)
സ്മരണ
[തിരുത്തുക]- മരിക്കാത്ത ഓർമ്മകൾ (1982)
പുരസ്കാരങ്ങൾ
[തിരുത്തുക]ചെറുകഥ, നോവൽ എന്നീ വിഭാഗങ്ങളിൽ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 1966-ൽ നാലാൾ നാലുവഴി[1][2] എന്ന ചെറുകഥയ്ക്കും 1971-ൽ അരനാഴികനേരം[3] എന്ന നോവലിലുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി ചെറുകഥ പുരസ്കാര ജേതാക്കൾ". കേരള സാഹിത്യ അക്കാദമി. Retrieved മേയ് 15, 2010.
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
- ↑ "കേരള സാഹിത്യ അക്കാദമി നോവൽ പുരസ്കാര ജേതാക്കൾ". കേരള സാഹിത്യ അക്കാദമി. Retrieved മേയ് 15, 2010.
- Pages using the JsonConfig extension
- 1924-ൽ ജനിച്ചവർ
- 1981-ൽ മരിച്ചവർ
- നവംബർ 14-ന് ജനിച്ചവർ
- ഡിസംബർ 30-ന് മരിച്ചവർ
- മലയാളം നോവലെഴുത്തുകാർ
- മലയാള കഥാകൃത്തുക്കൾ
- ആലപ്പുഴ ജില്ലയിൽ ജനിച്ചവർ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- കേരള എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ