കാണാപ്പൊന്ന് (1982-ലെ നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാണാപ്പൊന്ന്
കർത്താവ്പാറപ്പുറത്ത്, കെ. സുരേന്ദ്രൻ
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസാധകർസാഹിത്യപ്രവർത്തക സഹകരണ സംഘം
ഏടുകൾ116

മലയാള സാഹിത്യകാരന്മാരായ പാറപ്പുറത്ത്, കെ. സുരേന്ദ്രൻ എന്നിവർ എഴുതി പൂർത്തികരിച്ച ഒരു നോവലാണ് കാണാപ്പൊന്ന്.[1] 1982 ഡിസംബറിൽ സാഹിത്യപ്രവർത്തക സഹകരണസംഘമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഇരട്ട എഴുത്തുകാർ രചിച്ച നോവൽ എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്.[2] ഈ സൃഷ്ടിയുടെ മൂലക്കർത്താവായ പാറപ്പുറത്തിന്റെ മരണാന്തരം അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ കെ. സുരേന്ദ്രനാണ് ഈ നോവൽ പൂർത്തീകരിച്ചത്.[2]

പാറപ്പുറത്ത്, കെ. സുരേന്ദ്രൻ

കഥാംശം[തിരുത്തുക]

സുന്ദരിയും ധനികകുടുംബാംഗവുമായ റീബ എന്ന പെൺകുട്ടിക്ക്, ചില പ്രത്യേക പരിതഃസ്ഥിതിയിൽ വിരൂപനായ തോമസ്‌കുട്ടി എന്ന എൻജിനീയറായ യുവാവിനെ, ഏറെ വൈമനസ്യത്തോടെ വിവാഹം കഴിക്കേണ്ടിവരുന്നു. റീബയ്ക്ക് തോമസ് കുട്ടിയോടുള്ള വൈമുഖ്യം അവരുടെ വിവാഹജീവിതത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. പിന്നീട്, തോമസ്‌കുട്ടിയുടെ സുന്ദരനായ സൂര്യനാരായണറാവു എന്ന മേലുദ്യോഗസ്ഥനെ പരിചയപ്പെട്ട റീബക്ക് അയാളിലെ കൗടില്യങ്ങൾ ബോദ്ധ്യപ്പെടുമ്പോൾ തോമസ്‌കുട്ടിയുടെ മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയാൻ സാധിക്കുന്നു.[2]

നോവൽ ചരിത്രം[തിരുത്തുക]

ദീപിക ആഴ്ചപ്പതിപ്പിന് വേണ്ടി പാറപ്പുറത്ത് എഴുതിത്തുടങ്ങിയ ഈ തുടർ നോവലിൽ, റീബ സൂര്യനാരായണറാവുവിനെ പരിചയപ്പെടുന്നതോടെ പാറപ്പുറത്തിന്റെ മരണം സംഭവിക്കുന്നു. അതിനകം പതിന്നാല് അധ്യായങ്ങൾ പിന്നിട്ട ഈ നോവൽ, പാറപ്പുറത്തിന്റെ ഇളയ മകൾ സംഗീതയുടെ സഹായത്തോടെയാണ് കെ. സുരേന്ദ്രൻ പൂർത്തീകരിച്ചത്.[2]

അവലംബം[തിരുത്തുക]

  1. "kerala psc part 164 (മലയാള സാഹിത്യം-9)". Get Seminar. മൂലതാളിൽ നിന്നും 2018-01-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-31.
  2. 2.0 2.1 2.2 2.3 "രണ്ട് സ്രാഷ്ടാക്കൾ ഒരു സൃഷ്ടി". Mathrubhumi. 31 December 2017. മൂലതാളിൽ നിന്നും 2017-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-31.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാണാപ്പൊന്ന്_(1982-ലെ_നോവൽ)&oldid=3802870" എന്ന താളിൽനിന്ന് ശേഖരിച്ചത്