കെൻ ലോച്ച്
Ken Loach | |
---|---|
ജനനം | Kenneth Charles Loach 17 ജൂൺ 1936 Nuneaton, Warwickshire, England |
കലാലയം | St Peter's College, Oxford |
സജീവ കാലം | 1962 – present |
ജീവിതപങ്കാളി(കൾ) | Lesley Ashton (m. 1962) |
കുട്ടികൾ | 5 |
ബ്രിട്ടീഷ്ചലച്ചിത്ര,ടെലിവിഷൻ സംവിധായകനാണ് കെന്നത്ത് ചാൾസ് ലോച്ച് എന്ന കെൻ ലോച്ച്. (ജ: 17 ജൂൺ 1936) ജോൺ ലോച്ചും വിവിയനുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. രണ്ടു തവണ കാൻ പുരസ്കാരം കരസ്ഥമാക്കിയ ലോകത്തിലെ ഒമ്പതു സംവിധായകരുടെ പട്ടികയിൽ ലോച്ച് ഇടം പിടിക്കുകയുണ്ടായി [1]
ചലച്ചിത്രരംഗത്ത്
[തിരുത്തുക]ഐ, ഡാനിയൽ ബ്ലേക്ക് എന്ന ഏറ്റവും പുതിയ ചിത്രമാണ് ലോച്ചിനെ മികച്ച സിനിമയുടെ സംവിധായകനുള്ള ഗോൾഡൻ പാം പുരസ്കാരത്തിലേക്ക് നയിച്ചത്. ലോച്ചിന് പാം ഡി ഓർ ബഹുമതി ആദ്യം ലഭിച്ചത് 2006–ലാണ്. ബ്രിട്ടനോട് പൊരുതാനിറങ്ങുന്ന ഐറിഷ് പോരാളികളായ ഡോക്ടറിന്റെയും സഹോദരന്റെയും കഥ പറഞ്ഞ ദ് വിൻഡ് ദാറ്റ് ഷേക്ക്സ് ദ് ബാർലിയാണ് പുരസ്കാരത്തിന് ലോച്ചിനെ അർഹനാക്കിയത്.പുവർ കൗ ആണ് ആദ്യ ചലച്ചിത്രം. നെൽ ഡണ്ണുമായി ചേർന്ന് ലോച്ച് തന്നെ ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചു. അടുത്ത ചിത്രമായ കെസ് പതിനഞ്ചുകാരനായ ബില്ലി കാസ്പറിന്റെ കഥ പറയുന്നു.[2] പതിന്നാല് വയസിനുള്ളിൽ കാണേണ്ട 50 ചലച്ചിത്രങ്ങളുടെ ഗണത്തിൽ ഈ സിനിമ ആദ്യ പത്തിൽ ഉൾപ്പെട്ടു. 1991 –ൽ പ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയ റിഫ് റാഫിലും 2001– ൽ പുറത്തിറങ്ങിയ ദ് നാവിഗേറ്റേഴ്സിലും തൊഴിൽ അവകാശങ്ങളാണ് പ്രമേയം. സ്പാനിഷ് സിവിൽ യുദ്ധം പശ്ചാത്തലമാക്കിയുള്ള ലാൻഡ് ആൻഡ് ഫ്രീഡം, കുട്ടികളുടെ സാഹസികചിത്രമായ ബ്ലാക്ക് ജാക്ക് എന്നിങ്ങനെ ഫീച്ചർ ഫിലിമുകളുടെ നിര നീളുന്നു. ലുക്കിംഗ് ഫോർ എറിക് എന്ന ചിത്രം ഒരു ഫുട്ബോൾ ഹാസ്യചിത്രമാണ്.
പുറംകണ്ണികൾ
[തിരുത്തുക]- Ken Loach – Production Company and DVD box set
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Ken Loach
- Ken Loach at the British Film Institute's Screenonline
- Ken Loach at MUBI Archived 2013-09-28 at the Wayback Machine.
- Ken Loach Filmography Archived 2006-05-06 at the Wayback Machine.
- Extensive Ken Loach Biography and Filmography Archived 2016-05-26 at the Wayback Machine.
- Interview with Loach about My Name is Joe Archived 2009-02-08 at the Wayback Machine.
- Interview with Loach from 1998
- Posters and Stills Gallery from the BFI Archived 2005-11-25 at the Wayback Machine.
- Interview: Ken Loach about Media, Culture and the Prospects for a New Liberatory Project Archived 2006-09-27 at the Wayback Machine., Democracy & Nature, Vol. 5, No.1 (March 1999). [Ken Loach was interviewed by Theodoros Papadopoulos in December 1998].
- Interview with Ken Loach Archived 2016-12-21 at the Wayback Machine., interview about Route Irish with Alex Barker and Alex Niven in the Oxonian Review