കെൻഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കെൻഡോ
(剣道)

Two kendōka in tsuba zeriai[1]
Focus Weaponry
Hardness Semi-contact
Country of origin Japan
Creator Naganuma Shirōzaemon Kunisato (長沼 四郎左衛門 国郷), attributed
Parenthood kenjutsu
Olympic Sport No
Official Site http://www.kendo-fik.org/

പ്രാചീന ജാപ്പനീസ് ആയോധനകലയായ കെൻജിറ്റ്സുവിൽ നിന്നും ഉടലെടുത്ത ആധുനിക വാൾപയറ്റുസമ്പ്രദായമാണ് കെന്ഡൊ (剣道) (way of the sword). ഇതു ശാരീരികമായും മാനസികമായും വളരെ ശ്രമകരമായ ഒരു കായികകലയാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാൻ പിടിച്ചടക്കിയ സഖ്യ കക്ഷികൾ ജപ്പാൻ ജനതയെ സൈനിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പല നടപടികളുടെയും കൂട്ടത്തിൽ കെൻഡോ പഠിക്കുന്നതും പഠിപ്പിക്കുന്നതും കുറ്റകരമാക്കി. പിന്നീട് 1950 - ലാണ് ഈ നിരോധനം നീക്കുകയും 1952 - ൽ All Japan Kendo Federation രൂപികരിക്കുകയും ജപ്പാനിൽ വളരെ ജനപ്രീതി നേടിയ ഒരു കായികകലയായി കെൻഡോ വളർന്നു വരുകയും ചെയ്തത്. ഇന്ന് ജപ്പാനിൽ കെൻഡോ ഒരു ആയോധന കല (martial art) എന്നതിലുപരി ഒരു കായിക കല (sport) ആയിട്ടാണ് അറിയപ്പെടുന്നത്. 1970 - ൽ International Kendo Federation രൂപികരിക്കുകയും ലോക കെൻഡോ ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ തുടങ്ങുകയും ചെയ്തു.

ചരിത്രം[തിരുത്തുക]

ജപ്പാനിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ (Kamakura period) ആണ് സമുറായി എന്ന പോരാളി വർഗം ഉയർന്നു വന്നതും, ശാസ്ത്രീയമായ ആയോധനകല പരിശീലനം തുടങ്ങിയതും. പ്രധാനമായും കുതിരസവാരിയും അസ്ത്ര, ശസ്ത്ര വിദ്യകളും ആണ് അന്ന് പരിശീലിക്കപ്പെട്ടിരുന്നത്. ഈ ആയോധന കലകളിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നത് കെൻജിറ്റ്സു ( 剣術 ) എന്ന പരമ്പരാഗതമായ വാൾപ്പയറ്റ്‌ സമ്പ്രദായം ആയിരുന്നു. അക്കാലത്തു സമുറായി കുടുംബങ്ങളിൽ ജനിച്ച വിദ്യാർത്ഥികൾക്ക് ഈ ആയോധന കല അഭ്യസിക്കാൻ ജപ്പാനിൽ ഉടനീളം കെൻജിറ്റ്സു വിദ്യാലയങ്ങൾ ഉണ്ടായി. ഇക്കാലത്താണ് കെൻഡോ ഒരു ആയോധന കലയായി വളർന്ന് വികസിച്ചത്. അന്നു തുടങ്ങിയ വിദ്യാലയങ്ങൾ നൂറ്റാണ്ടുകളോളം നിലനിന്നു [2]

ടാക്കാസുഗി ഷിൻസാക്കു. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കെൻഡോ വിദഗ്ദ്ധൻ

വസ്ത്രവും ഉപകരണങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sasamori, Junzō; Warner, Gordon (1989). This Is Kendo: The Art of Japanese Fencing. Tuttle Publishing. p. 111. ISBN 0-8048-1607-7.
  2. Yoshio, Mifuji, ed. (31/10/2009), Budo: The Martial Ways of Japan, (Transl.) Dr Alexander Bennett, Tokyo, JP: Nippon Budokan Foundation, p. 335.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെൻഡോ&oldid=3629206" എന്ന താളിൽനിന്ന് ശേഖരിച്ചത്