ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി.എ.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെപിഎസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kerala People's Arts Club
ചുരുക്കപ്പേര്K. P. A. C
സ്ഥാപിതം1950
സ്ഥാപകർKambisseri Karunakaran
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾKerala
പ്രവർത്തനമേഖലDrama, film
ഉടമCommunist Party of India
വെബ്സൈറ്റ്www.kpackerala.com
KPAC Office Kayamkulam

കെ പി എ സി ( kerala Peoples Art’s Club)കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.

1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.[1]

കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.[2]

നാടകങ്ങൾ

[തിരുത്തുക]
നാടകങ്ങൾകൊല്ലംരചയിതാവ്
എന്റെ മകനാണ് ശരി1951ജി. ജനാർദനക്കുറുപ്പ്, എൻ. രാജഗോപാലൻ നായർ
നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി1952തോപ്പിൽ ഭാസി
സർവ്വേക്കല്ല്തോപ്പിൽ ഭാസി
ശുദ്ധികലശം2011‌
പുതിയ ആകാശം പുതിയ ഭൂമി----തോപ്പിൽ ഭാസി
ശരശയ്യ----------തോപ്പിൽ ഭാസി
യുദ്ധകാണ്ഡം----തോപ്പിൽ ഭാസി
മുടിയനായ പുത്രൻ---തോപ്പിൽ ഭാസി
അശ്വമേധം-----തോപ്പിൽ ഭാസി
മൂലധനം------തോപ്പിൽ ഭാസി
ഇരുമ്പുമറ------പൊങ്കുന്നം വർക്കി
കൂട്ടുകുടുംബം------തോപ്പിൽ ഭാസി
തുലാഭാരം------തോപ്പിൽ ഭാസി
ഇന്നലെ ഇന്നു നാളെ------തോപ്പിൽ ഭാസി
മാനസപുത്രി------കണിയാപുരം രാമചന്ദ്രൻ
ഉദ്യോഗപർവ്വം------വൈക്കം ചന്ദ്രശേഖരൻ നായർ
യന്ത്രം സുദർശനം------ഏ. എൻ. ഗണേഷ്
ഭരത ക്ഷേത്രം------ഏ. എൻ. ഗണേഷ്
മന്വന്തരം------എൻ. എൻ. പിള്ള
എനിക്കു മരണമില്ല------കണിയാപുരം രാമചന്ദ്രൻ
സഹസ്രയോഗം------ശ്രീമൂലനഗരം വിജയൻ
ലയനം------ഏ. എൻ. ഗണേഷ്
ഭഗവാൻ കാലു മാറുന്നു------കണിയാപുരം രാമചന്ദ്രൻ
കയ്യും തലയും പുറത്തിടരുത്------തോപ്പിൽ ഭാസി
സിംഹം ഉറങ്ങുന്ന കാട്------എസ്. എൽ. പുരം സദാനന്ദൻ
സൂക്ഷിക്കുക ഇടത്തുവശം പോവുക------തോപ്പിൽ ഭാസി
വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത്------പി. എസ്. കുമാർ
മൃശ്ചഘടികം------തോപ്പിൽ ഭാസി
പാഞ്ചാലി------തോപ്പിൽ ഭാസി
ഭഗ്നഭവനം------എൻ. കൃഷ്ണപിള്ള
മുക്കുവനും ഭൂതവും------പി. എസ്. കുമാർ
ശാകുന്തളം------തോപ്പിൽ ഭാസി
രജനി------തോപ്പിൽ ഭാസി
സൂത്രധാരൻ------കെ. ടി. മുഹമ്മദ്
താപനിലയം------കെ. ഭാസ്കരൻ
കന്യക------എൻ. കൃഷ്ണപിള്ള
ജീവപര്യന്തം------കെ. ടി. മുഹമ്മദ്
ഒളിവിലെ ഓർമ്മകൾ------തോപ്പിൽ ഭാസി
പെൻഡുലം------കെ. ടി. മുഹമ്മദ്
നാൽക്കവല------കെ. ടി. മുഹമ്മദ്
താളതരംഗം------ടി. ആർ. ഹരി
മനുഷ്യന്റെ മാനിഫെസ്റ്റൊ------എൻ. എൻ. പിള്ള
രാജയോഗം------തിക്കൊടിയൻ
സബ്ക്കോ സന്മതി ദേ ഭഗ്വാൻ------കണിയാപുരം രാമചന്ദ്രൻ
മാനവീയം------സോമൻ
രാജാ രവിവർമ------ഫ്രാൻസിസ്. ടി. മാവേലിക്കര
അധിനിവേശം------കെ. ഭാസ്കരൻ
പ്രളയം------കെ. ടി. മുഹമ്മദ്
ഇന്നലെകളിലെ ആകാശം------ഫ്രാൻസിസ്. ടി. മാവേലിക്കര
ദ്രാവിഡ വൃത്തം------ഫ്രാൻസിസ്. ടി. മാവേലിക്കര
തമസ്------ശശിധരൻ നടുവിൽ
നീതിപീഠം------പ്രദീപ് മാണ്ടൂർ
അസ്തമിക്കാത്ത സൂര്യൻ------ഫ്രാൻസിസ്. ടി. മാവേലിക്കര
നഗര വിശേഷം------ഫ്രാൻസിസ്. ടി. മാവേലിക്കര
ഭീമസേനൻ------ഫ്രാൻസിസ്. ടി. മാവേലിക്കര

അവലംബം

[തിരുത്തുക]
  1. "Frontline article". Archived from the original on 2001-12-30. Retrieved 2010-12-22.
  2. "First Ministry of Kerala Government". Archived from the original on 2008-10-02. Retrieved 2010-12-22.


പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി.&oldid=4115773" എന്ന താളിൽനിന്ന് ശേഖരിച്ചത്