പുനലൂർ ബാലൻ
പുനലൂർ ബാലൻ | |
---|---|
![]() | |
ജനനം | 03 ജനുവരി 1929 |
മരണം | 19 മാർച്ച് 1987 |
ദേശീയത | ![]() |
തൊഴിൽ | കവി, പത്രപ്രവർത്തകൻ |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം (1973)[1] |
പ്രധാന കൃതികൾ | കോട്ടയിലെ പാട്ട് |
കേരളത്തിലെ ഒരു പ്രമുഖ കവിയും [. സാംസ്കാരിക പ്രവർത്തകനുമാണ് പുനലൂർ ബാലൻ (3 ജനുവരി 1929 – 19 മാർച്ച് 1987).കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
പുനലൂരിൽ ആനന്ദാലയത്തിൽ കേശവൻ്റെയും പാർവ്വതിയുടെയും മകനായി ജനിച്ചു.സ്കൂൾ വിദ്യാഭ്യാസം പുനലൂരിലും ഇന്റർമീഡിയറ്റിന് തിരുവനന്തപുരത്തും പഠിച്ചു. സാഹിത്യവിശാരദിന് സംസ്ഥാനത്ത് ഒന്നാമനായി പരീക്ഷ ജയിച്ചു. 1950 ൽ സ്കൂൾ അദ്ധ്യാപകനായി. പുനലൂർ സ്കൂളിലും ചെമ്മന്തൂർ സ്കൂളിലും അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകനായിരിക്കെ എം.എ,എം.എഡ് ബിരുദങ്ങൾ നേടി. ഇടതു പക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ അദ്ദേഹം കായംകുളത്തെ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി ഗാന രചന നടത്തി. 'എൻ്റെ മകനാണ് ശരി' എന്ന കെ.പി.എ.സി. യുടെ ആദ്യനാടകത്തിലെ പാട്ടുകൾ എഴുതി.[2]ഇരുപതു വർഷത്തോളം അദ്ധ്യാപകനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് ജോലി രാജി വച്ച് കേരള കൗമുദിയിൽ സഹപത്രാധിപരായി. പിന്നീട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായി.വിജ്ഞാനകൈരളി മാസികയുടെ പത്രാധിപർ ആയിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അർബുദ ബാധിതനായി 1987 -ൽ അന്തരിച്ചു.
കൃതികൾ[തിരുത്തുക]
- തുടിക്കുന്ന താളുകൾ
- രാമൻ രാഘവൻ (1971)
- വിളക്ക് കൊളുത്തു (കവിതാ സമാഹാരം) (1978) – കേരള സാഹിത്യ അക്കാദമി പുരസ്കാരം[3]
- മൃതസഞ്ജീവനി (1976)
- അരം (1980)