കെനാൻ എവ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെനാൻ എവ്രൻ
കെനാൻ എവ്രൻ

1988 ജൂണിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശനത്തിനിടെ കെനാൻ എവ്രെൻ


പദവിയിൽ
1980 സെപ്റ്റംബർ 12 – 1989 നവംബർ 9
മുൻഗാമി ഫാരി കോരുത്തുർക്ക്
പിൻഗാമി തുർഗുത് ഓസൽ

ജനനം (1917-07-17) ജൂലൈ 17, 1917  (106 വയസ്സ്)
അലാശെഹിർ, ഓട്ടമൻ സാമ്രാജ്യം
ജീവിതപങ്കാളി സകൈൻ എവ്രൻ

തുർക്കിയുടെ ഏഴാമത്തെ പ്രസിഡണ്ടായിരുന്നു അഹ്മത് കെനാൻ എവ്രൻ (തുർക്കിഷ് ഉച്ചാരണം: [ceˈnan evˈɾen]; ജനനം: 1917 ജൂലൈ 17). തുർക്കിയിലെ സൈന്യാധിപനായിരുന്ന അദ്ദേഹം, 1980-ലെ സൈനിക അട്ടിമറിക്ക് നേതൃത്വം നൽകുകയും തുടർന്ന് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഓട്ടൊമൻ സാമ്രാജ്യത്തിൽ ജനിച്ച അവസാനത്തെ പ്രസിഡണ്ടുമാണ് എവ്രൻ.

ജീവിതരേഖ[തിരുത്തുക]

പടിഞ്ഞാറൻ തുർക്കിയിലെ മനിസ പ്രവിശ്യയിലെ അലശെഹിർ എന്ന പട്ടണത്തിൽ ഒരു ഇമാമിന്റെ പുത്രനായാണ് കെനാൻ എവ്രൻ ജനിച്ചത്. ഒരു സൈനികസ്കൂളിൽ പഠിച്ച അദ്ദേഹം, 1938-ൽ ബിരുദം നേടി. പിന്നീട് സൈനിക അക്കാദമിയിൽ പഠിച്ച് സ്റ്റാഫ് ഓഫീസർ ആയി. 1964-ൽ ജനറൽ സ്ഥാനത്തെത്തി. ആർമി ചീഫ് ഓഫ് സ്റ്റാഫ്, കൗണ്ടർ ഗറില്ല വിഭാഗത്തിന്റെ സൈന്യാധിപൻ എന്നീ സ്ഥാനങ്ങൾ വഹിച്ചതിനു ശേഷം, 1978-ൽ പരമോന്നതസ്ഥാനമായ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് എന്ന പദവിയിലെത്തി.

1980-ൽ കെനാൻ എവ്രന്റെ നേതൃത്വത്തിൽ സൈന്യം, ദെമിറേൽ സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കി. ഇതിനു ശേഷം എവ്രന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച നാഷണൽ സെക്യൂരിറ്റി കൗൺസിൽ എന്ന ഉന്നതാധികാരസമിതി, 1982 നവംബറിൽ പുതിയ ഭരണഘടനയെ അംഗീകരിച്ചതിനൊപ്പം ഏഴുവർഷത്തെ കാലാവധിയിൽ അദ്ദേഹത്തെ പ്രസിഡണ്ടായും തിരഞ്ഞെടുത്തു.[1]

അവലംബം[തിരുത്തുക]

  1. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 87–88. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കെനാൻ_എവ്രൻ&oldid=3415447" എന്ന താളിൽനിന്ന് ശേഖരിച്ചത്