കൃഷ്ണകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമ്മു കാശ്മീരിലെ നാടോടിപ്പാട്ട് (ബാക്ക ശൈലി) ഗായികയാണ് കൃഷ്ണകുമാരി (ജനനം : 1949). 2010 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ജമ്മുവിൽ ജനിച്ചു. ദണ്ടേഖാൻ, ചമൻ മാസെ തുടങ്ങിയ പാരമ്പര്യ നാടോടി ഗായകരിൽ നിന്ന് പരിശീലനം നേടി. ബാക്ക ശൈലിയിലെ നിരവധി നാടോടിപ്പാട്ടുകളുടെ രചയിതാവു കൂടിയാണിവർ. ഫ്രാൻസിലെ ഫെസ്റ്റിവൽ ഓഫ് ഇന്ത്യ അടക്കം സ്വദേശത്തും വിദേശത്തും നടന്ന നിരവധി സാംസ്കാരികോത്സവങ്ങളിലും ആൾ ഇന്ത്യാ റേഡിയോ, ദൂരദർശൻ തുടങ്ങി നിരവധി മാധ്യമങ്ങളിലും നാടോടിപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. ദോഗ്രി നാടോടി ഗാന ശാഖയ്ക്കു നൽകിയ സംഭാവനകൾക്കായി ദോഗ്രി സൻസ്ഥാൻ അവരെ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. "KRISHNA KUMARI Akademi Award: Folk Music (Bhakha) of Jammu & Kashmir". കേന്ദ്ര സംഗീത നാടക അക്കാദമി. Retrieved 2014 മാർച്ച് 18. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കൃഷ്ണകുമാരി&oldid=1928757" എന്ന താളിൽനിന്ന് ശേഖരിച്ചത്