കൃത്രിമശ്വസനം
കൃത്രിമശ്വസനം | |
---|---|
Other names | artificial respiration |
സ്വാഭാവിക ശ്വസനം പാടെ നിലയ്ക്കുകയോ, ഗുരുതര തടസ്സം നേരിടുകയോ ചെയ്യുന്ന വേളകളിൽ ശ്വസനം തുടരാൻ കൈക്കൊള്ളുന്ന വൈദ്യ സഹായ ഉപാധിയാണ് കൃത്രിമശ്വസനം (Artificial ventilation, artificial respiration) എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ മനുഷ്യസഹായകവും (manual ventilation), യന്ത്രസഹായകവും (mechanical ventilation) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. അനസ്തീഷ്യ മയക്കത്തിലുള്ള ശസ്ത്രക്രിയാവേളകളിലും, കോമയിൽ കഴിയുന്ന രോഗികൾക്കും ഈ സഹായം ആവശ്യമായി വരുന്നു..[1][2]
തരങ്ങൾ
[തിരുത്തുക]മനുഷ്യസഹായകം
[തിരുത്തുക]ശ്വസനം ആവശ്യമുള്ള ആളുടെ വായിലേക്ക് മറ്റൊരു വ്യക്തി ശക്തിയിൽ ഊതി കൊടുക്കുകയോ, (mouth to mouth resuscitation),ബലൂൺ പോലുള്ള സജ്ജീകരണത്തിൽ നിന്നും കാറ്റ് ഞെക്കി നൽകുകയോ ചെയ്യുന്നതാണ് ഒരു കൃത്രിമശ്വസനസംവിധാനം.[3]
പ്രാഥമിക വൈദ്യസഹായ ഉപാധികളിൽ (emergency first aid) ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് Mouth-to-mouth ശ്വസനം [4][5] മുങ്ങൾ അപകടങ്ങൾ, അത്മഹത്യ ശ്രമം എന്നീ അവസരങ്ങളിൽ ഈ സഹായം നിർണ്ണായകമായേക്കാം
യന്ത്രസഹായകം
[തിരുത്തുക]വെന്റിലേറ്റർ എന്ന വലിയ ഉപകരണമോ, അമർത്തിയാൽ വായു പുറം തള്ളുന്ന സഞ്ചി സംവിധാനമോ ആകാം യന്ത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.[6] ചിലഘട്ടങ്ങളിൽ വായിലൂടെ കുഴൽ ശ്വസനനാളത്തിലേക്ക് (endotracheal tube) കടത്തിയും,മറ്റ് ചിലപ്പോൾ ശ്വസനനാളത്തിൽ മുറിവുണ്ടാക്കി പുറമെ നിന്നുംട്യൂബ് കടത്തിയും (tracheostomy tube)[7]ശ്വസനം നടത്തേണ്ടി വരാറുണ്ട്.
ചരിത്രം
[തിരുത്തുക]ചത്ത മൃഗത്തിന്റെ ശ്വാസനാളത്തിലേക്ക് മുളങ്കുഴലിലൂടെ ഊതി അതിന്റെ നെഞ്ച് പൊങ്ങി തഴുന്നത് നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത ഗ്രീക്ക് ഭിഷഗ്വരനായ ഗേലന്റെ കാലം മുതൽക്കേ കൃത്രിമ ശ്വസനത്തെക്കുറിച്ചുള്ള അറിവ് മനുഷ്യന് ഉണ്ടായിരുന്നു.
1770കളിൽ വില്ല്യം ഹാവെസ്, തോമസ് കോഗൻ എന്നീ രണ്ട് ഇംഗ്ലീഷുകാരായ ഡോക്ടർമാർ മുങ്ങൽ അപകങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ കൃത്രിമ ശ്വസന/അടിയന്തര ചികിൽസാ പാഠങ്ങൾ പ്രചരിപ്പിക്കാൻ കൂടി ഉദ്ദേശിച്ച് റോയൽ ഹ്യൂമൻ സൊസൈറ്റി ഉണ്ടാക്കി. ആ നിർദ്ദേശങ്ങളിൽ പലതും ഇന്നും വലിയ മാറ്റമൊന്നും കൂടാതെ തന്നെ പഠിപ്പിക്കപ്പെടുന്നുണ്ട്.[8]
References
[തിരുത്തുക]- ↑ "medilexicon.com, Definition: 'Artificial Ventilation'". Archived from the original on 2016-04-09. Retrieved 2016-10-30.
- ↑ Tortora, Gerard J; Derrickson, Bryan (2006). Principles of Anatomy and Physiology. John Wiley & Sons Inc.
- ↑ "Artificial Respiration". Microsoft Encarta Online Encyclopedia 2007. Archived from the original on 2009-10-31. Retrieved 2007-06-15.
- ↑ "Decisions about cardiopulmonary resuscitation model information leafler". British Medical Association. July 2002. Archived from the original on 2007-10-18. Retrieved 2007-06-15.
- ↑ "Overview of CPR". American Heart Association. 2005. Archived from the original on 27 June 2007. Retrieved 2007-06-15.
- ↑ "What Is a Ventilator? - NHLBI, NIH". www.nhlbi.nih.gov. Retrieved 2016-03-27.
- ↑ "GN-13: Guidance on the Risk Classification of General Medical Devices" (PDF). Archived from the original (PDF) on 2014-05-29. Retrieved 2016-10-30.
- ↑ "A Watery Grave- Rediscovering Ressucitation, exhibits.hsl.virginia.edu". Archived from the original on 2017-01-06. Retrieved 2016-10-30.