കൂളിങ്ങ് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഞ്ചിൻ സിലിണ്ടറിനകത്ത് ഇന്ധനം ജ്വലിക്കുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപോർജ്ജത്തിന്റെ നല്ലൊരു ഭാഗം എഞ്ചിൻ ഭാഗങ്ങൾ ആഗിരണം ചെയ്യുന്നു. ഇപ്രകാരം എഞ്ചിൻഭാഗങ്ങൾ ക്രമാതീതമായി ചൂടാകുമ്പോൾ എഞ്ചിന്റെ പ്രവർത്തനം തന്നെ തകരാറിലാകുന്നു. ഈ അപകടാവസ്ഥ തരണം ചെയ്യുന്നതിനുവേണ്ടിയാണ് എഞ്ചിനുകളിൽ കൂളിങ്ങ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. ഈ ക്രമീകരണം മൂലം എഞ്ചിൻ ഊഷ്മാവ് എല്ലായ്പ്പോഴും ഒരു നിശ്ചിത പരിധിക്കുള്ളിലായിരിക്കും നിലനിൽക്കുന്നത്.

രണ്ടു രീതിയിൽ എൻജിൻ തണുപ്പിക്കാം.

  1. എയർകൂളിങു് (കാറ്റുകൊണ്ടുള്ള തണുപ്പിക്കൽ)
  1. വെള്ളം ഉപയോഗിച്ചുള്ള തണുപ്പിക്കൽ

എയർകൂളിങു് (കാറ്റുകൊണ്ടുള്ള തണുപ്പിക്കൽ)[തിരുത്തുക]

എയർകൂളിങ്ങ് സിസ്റ്റത്തിൽ സിലിണ്ടർ ഹെഡിനും സിലിണ്ടറിനും ചുറ്റുമുള്ള വായുവിലേക്ക് താപം കടത്തിവിട്ടാണ് എഞ്ചിൻ തണുപ്പിക്കുന്നത്. ഇത്തരം എഞ്ചിനുകളുടെ സിലിണ്ടറിന് ചുറ്റും കൂളിങ്ങ്ഫിൻസ് ഉണ്ടായിരിക്കും. കൂടുതൽ താപം കളയുന്നതിന് വായുവുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനാണ് ഫിൻസുകൾ നിർമ്മിച്ചിരിക്കുന്നത്. ചില എഞ്ചിനുകളിൽ കൂളിങ്ങ് എഫിഷ്യൻസി വർധിപ്പിക്കുന്നതിനായി ചെമ്പ് സ്റ്റീൽ എന്നിവ കൊണ്ടാണ് ഫിൻസുകൾ നിർമ്മിക്കുന്നത്.എയർകൂളിങ്ങ് സിസ്റ്റത്തിൽ സിലിണ്ടർ ഹെഡിനും സിലിണ്ടറിനും ചുറ്റുമുള്ള വായുവിലേക്ക് താപം കടത്തിവിട്ടാണ് എഞ്ചിൻ തണുപ്പിക്കുന്നത്. ഇത്തരം എഞ്ചിനുകളുടെ സിലിണ്ടറിന് ചുറ്റും കൂളിങ്ങ്ഫിൻസ് ഉണ്ടായിരിക്കും. കൂടുതൽ താപം കളയുന്നതിന് വായുവുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനാണ് ഫിൻസുകൾ നിർമ്മിച്ചിരിക്കുന്നത്. ചില എഞ്ചിനുകളിൽ കൂളിങ്ങ് എഫിഷ്യൻസി വർധിപ്പിക്കുന്നതിനായി ചെമ്പ് സ്റ്റീൽ എന്നിവ കൊണ്ടാണ് ഫിൻസുകൾ നിർമ്മിക്കുന്നത്.

വെള്ളം ഉപയോഗിച്ചുള്ള തണുപ്പിക്കൽ[തിരുത്തുക]

ഇത്തരം എഞ്ചിനുകളുടെ സിലിണ്ടറിനുചുറ്റും ഒരു ജാക്കറ്റ് ഉണ്ടായിരിക്കും. ഈ ജാക്കറ്റിലൂടെ ഒഴുകുന്ന വെള്ളം സിലിണ്ടർ ഭിത്തിയിൽ നിന്നും മറ്റ് ചൂടായ എഞ്ചിൻ ഭാഗങ്ങളിൽ നിന്നും താപം ആഗിരണം ചെയ്ത് റേഡിയേറ്ററിലെത്തിക്കുന്നു. റേഡിയേറ്ററിൽ നിന്നും തണുത്ത വെള്ളം വീണ്ടും എഞ്ചിനിലേക്ക് ഒഴുകുന്നു. ഈ പ്രവർത്തനചക്രം തുടർന്ന് കൊണ്ടിരിക്കുന്നതിനാൽ എഞ്ചിന്റെ ചൂട് ഒരു നിശ്ചിത പരിധിക്കുള്ളിൽ നിലനിൽക്കപ്പെടുന്നു.

പ്രധാനമായി രണ്ടു തരത്തിലുള്ള വാട്ടർകുളിങ്ങ് സിസ്റ്റങ്ങളാണുള്ളത്.

  1. തെർമോ സൈഫൻ സിസ്റ്റം
  2. പമ്പ് സർക്കുലേഷൻ സിസ്റ്റം.

തെർമോ സൈഫൻ സിസ്റ്റം[തിരുത്തുക]

തെർമോ സൈഫൻ സിസ്റ്റത്തിൽ റേഡിയേറ്റർ ക്രമീകരിക്കുന്നത് വാട്ടർജാക്കറ്റിന് മുകളിലായാണ്. എഞ്ചിൻ പ്രവർത്തിക്കുമ്പോൾ ജാക്കറ്റിലുള്ള വെള്ളം ചൂടാകുന്നു. ചൂടായ വെള്ളത്തിന് തണുത്തവെള്ളത്തേക്കാൾ ഭാരം കുറവായതിനാൽ റേഡിയേറ്ററിൽ നിന്നും തണുത്തവെള്ളം എഞ്ചിൻ വാട്ടർ ജാക്കറ്റുകളിലെത്തുന്നു. ഇവിടെയുള്ള ചൂടായ വെള്ളം എഞ്ചിൻ ഔട്ട്ലെറ്റിലൂടെ റേഡിയേറ്ററിന്റെ മുകളിലെ സംഭരണിയിലെത്തുന്നു. ഇവിടെ നിന്നും താഴേക്ക് ഒഴുകുന്ന വെള്ളത്തിന്റെ താപം റേഡിയേറ്റർ കോറിലൂടെ പുറത്തെ വായുവിലേക്ക് ചാലനം ചെയ്യപ്പെടുന്നു. ലോവർടാങ്കിൽ നിന്നും തണുത്ത വെള്ളം വീണ്ടും എഞ്ചിൻ ജാക്കറ്റിലൂടെ ചലിക്കുന്നു. വെള്ളം തണുക്കുന്നതിനായി ഒരു ഫാൻ റേഡിയേറ്ററിന് പുറകിലായി ക്രമീകരിച്ചിരിക്കും.

പമ്പ് സർക്കുലേഷൻ സിസ്റ്റം[തിരുത്തുക]

അവലംബം[തിരുത്തുക]

  • C. A. Mesa (2003). The engine cooling system. Technology Transfer Systems. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂളിങ്ങ്_സിസ്റ്റം&oldid=1881738" എന്ന താളിൽനിന്നു ശേഖരിച്ചത്