സ്പാർക്ക് പ്ലഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spark plug എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു സ്പാർക്ക് പ്ലഗ്

വാഹന എഞ്ചിനുകളിൽ ഇന്ധനം കത്തിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്പാർക്ക് പ്ലഗ്. എഞ്ചിൻ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള ഒരു വാൽ‌വിലൂടെ ഇന്ധനവും വായുവും കലർന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനുമിടയിലുള്ള ഭാഗത്തേക്കെത്തുന്നു. ഇവിടെ സജ്ജീകരിച്ചിട്ടുള്ള സ്പാർക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന ഉന്നതമർദ്ദം മൂലം പിസ്റ്റൺ പുറകിലേക്ക് ചലിക്കുകയും എഞ്ചിൻ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=സ്പാർക്ക്_പ്ലഗ്&oldid=1290282" എന്ന താളിൽനിന്ന് ശേഖരിച്ചത്