കുറിച്ചിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറിച്ചിൽ
Acanthurus triostegus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Acanthuridae
ജനുസ്സ്: Acanthurus
വർഗ്ഗം: A. triostegus
ശാസ്ത്രീയ നാമം
Acanthurus triostegus
(Linnaeus, 1758)

അക്കാന്തുറിഡേ (Acanthuridae) കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് കുറിച്ചിൽ (Convict Surgeon Fish)[1] .(ശാസ്ത്രീയനാമം: Acanthurus triostegus). ഈ മത്സ്യത്തിനു ശരാശരി 13 സെന്റിമീറ്റർ വലിപ്പം വയ്ക്കുന്നു. പാർശ്വങ്ങളിൽ കുറുകേയുള്ള വരകൾ കാണാം. ജയിൽപ്പുള്ളികളുടെ യൂണീഫോമിനെ ഓർപ്പെടുത്തുന്നതുകൊണ്ടാണ് ഇവയ്ക്ക് കൺവിക്ട് സർജിയോൺ ഫിഷ് എന്ന് പേരുവന്നത്. ആഴം കുറഞ്ഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത്. ഭക്ഷണമായും ഉപയോഗിക്കാവുന്ന ഈ മത്സ്യം അക്വേറിയം ആവശ്യങ്ങൾക്കാണ് അധികം ഉപയോഗിച്ചുകണ്ടുവരുന്നത്. നല്ല ഭംഗിയുള്ള ഒരു മത്സ്യമാണിത്. വരിപ്പാറ, നെലാലൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. http://skaphandrus.com/en/marine-species/common-names/vernacular/Kurichil
Commons:Category
വിക്കിമീഡിയ കോമൺസിലെ Acanthurus triostegus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കുറിച്ചിൽ&oldid=1746446" എന്ന താളിൽനിന്നു ശേഖരിച്ചത്