കുപ്പിവെള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
New PETE bottled water

ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പദാർത്ഥമാണ് ജലം അഥവാ വെള്ളം. ഒരു ദിവസം ഒരാൾ രണ്ടു മുതൽ നാല് ലിറ്റർ ജലം കുടിക്കാനും ഭക്ഷണ ആവശ്യത്തിനായും ഉപയോഗിക്കുന്നു. പ്ലാസ്റിക്,അല്ലെങ്കിൽ ഗ്ലാസ് കുപ്പികളിൽ കുടിക്കാനായി ജലം സൂക്ഷിക്കുമ്പോൾ അതിനെ കുപ്പിവെള്ളം എന്ന പേരിൽ അറിയപ്പെടുന്നു. ഇത് ആഴക്കിണർ- അരുവി- ഉറവ വെള്ളം , സോഡാവെള്ളം , സ്വേദനം ചെയ്ത വെള്ളം, വൈദ്യുതിയാൽ അയനൈസു ചെയ്തു അണുവിമുക്തമാക്കിയ വെള്ളം, എല്ലാം ഇതിൽപ്പെടും. പ്രതിവർഷം 200 ബില്യൺ കുപ്പിവെള്ളം ലോകമെമ്പാടുമായി വിറ്റഴിക്കപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. [1]

കുപ്പിവെള്ള വ്യവസായം ഇന്ത്യയിൽ[തിരുത്തുക]

ദശകങ്ങൾക്ക് മുൻപ്, പണക്കാരുടെ ഒരു ഉപഭോഗവസ്തു ആയിരുന്നു കുപ്പിവെള്ളം. ജല ദൌർലഭ്യവും, വർദ്ധിച്ച ആരോഗ്യ ശ്രദ്ധയും കാരണം, കുപ്പിവെള്ള വ്യവസായം വൻ വളർച്ച നേടിയിരിക്കുകയാണ്. 1000 കോടി രൂപയുടെ വ്യവസായത്തിന്റെ വളർച്ച 40 ശതമാനമാണ്.

അവലംബം[തിരുത്തുക]

  1. "A Fountain On Every Corner", New York Times. Find A Fountain, May 23, 2008.
"https://ml.wikipedia.org/w/index.php?title=കുപ്പിവെള്ളം&oldid=1713230" എന്ന താളിൽനിന്ന് ശേഖരിച്ചത്