കിർസ്റ്റി ലൂയിസ് അല്ലെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിർസ്റ്റി അല്ലെയ്
കിർസ്റ്റി അല്ലെയ് 1994-ലെ 46-ാമത് പ്രൈംടൈം എമ്മി അവാർഡ്സ് വേളയിൽ.
ജനനം
കിർസ്റ്റി ലൂയിസ് അല്ലെയ്

(1951-01-12)ജനുവരി 12, 1951
മരണംഡിസംബർ 5, 2022(2022-12-05) (പ്രായം 71)
തൊഴിൽ
  • നടി
  • ടെലിവിഷൻ വ്യക്തിത്വം
സജീവ കാലം1976–2022
ജീവിതപങ്കാളി(കൾ)
ബോബ് അല്ലെയ്
(m. 1971; div. 1977)
കുട്ടികൾ2
വെബ്സൈറ്റ്kirstiealley.com

കിർസ്റ്റി ലൂയിസ് അല്ലെയ്[1] (ജനുവരി 12, 1951 - ഡിസംബർ 5, 2022) ഒരു അമേരിക്കൻ നടിയായിരുന്നു. എൻ‌ബി‌സി ഹാസ്യപരമ്പര ചിയേഴ്സിൽ (1987-1993) റെബേക്ക ഹോവ് എന്ന കഥാപാത്രമായി മുൻനിര വേഷത്തിൽ പ്രത്യക്ഷപ്പെട്ട അവർ അതിന് 1991-ൽ എമ്മി അവാർഡും ഗോൾഡൻ ഗ്ലോബും ലഭിച്ചു. 1997 മുതൽ 2000 വരെ, വെറോണിക്കാസ് ക്ലോസെറ്റ് എന്ന ഹാസ്യപരമ്പരയിൽ നായികയായി അഭിനയിച്ച അവർ എമ്മി, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും നേടി. സിനിമയിൽ, ലുക്ക് ഹൂ ഈസ് ടോക്കിംഗ് (1989), അതിന്റെ രണ്ട് തുടർച്ചകളായ ലുക്ക് ഹൂ ഈസ് ടോക്കിംഗ് ടൂ (1990), ലുക്ക് ഹൂ ഈസ് ടോക്കിംഗ് നൗ (1993) എന്നിവയിലെ മോളി ജെൻസൻ എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. "Kirstie Alley Biography: Television Star (1951–)". Biography.com. മൂലതാളിൽ നിന്നും November 15, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 24, 2020.