കിർഗിസ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Кyrgyz
кыргызча/قىرعىزچا kyrgyzcha
кыргыз тили/قىرعىز تىلى kyrgyz tili
ഉച്ചാരണം IPA: [qɯɾʁɯztʃɑ], IPA: [qɯɾʁɯz tili]
സംസാരിക്കുന്ന രാജ്യങ്ങൾ Kyrgyzstan, Afghanistan, Xinjiang (China), Tajikistan, Russia, Pakistan
മാതൃഭാഷയായി സംസാരിക്കുന്നവർ 4.3 million  (2009 census)e18
ഭാഷാകുടുംബം
Turkic
ലിപി Kyrgyz alphabets (Cyrillic script, Perso-Arabic script, formerly Latin, Kyrgyz Braille)
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത് Kyrgyzstan
ഭാഷാ കോഡുകൾ
ISO 639-1 ky
ISO 639-2 kir
ISO 639-3 kir
Linguasphere 44-AAB-cd

കിർഗിസ് ഭാഷ (natively кыргызча/قىرعىزچا, kyrgyzcha, pronounced [qɯɾʁɯztʃɑ] or кыргыз тили/قىرعىز تىلى, kyrgyz tili, pronounced [qɯɾʁɯz tili]) ഒരു ടർക്കിഭാഷയുമായി ബന്ധപ്പെട്ട ഭാഷയാണ്. ഇത്, 4 കോടി ആളുകൾ സംസാരിക്കുന്നു. കിർഗിസ്ഥാൻ ചൈന, അഫ്ഗാനിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ടർക്കി, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ, റഷ്യ എന്നിവിടങ്ങളിലാണ് ഈ ഭാഷ സംസാരിക്കുന്നത്. കിർഗിസ്-കിപ്ചാക്ക് ഉപഭാഷാഗോത്രത്തിൽപ്പെട്ടതാണ് ഈ ഭാഷ. ഇന്ന് പരസ്പരമുള്ള കൊടുക്കല്വാങ്ങൽകാരണം കിർഗിസ് ഭാഷയും കസാക്ക് ഭാഷയും പരസ്പരം സാമ്യപ്പെട്ടിരിക്കുന്നു. അവ ഇന്ന് പരസ്പരം മനസ്സിലാകുന്ന രീതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു.

ടർക്കിക് റൂണിൽ ആണ് കിർഗിസ് യഥാർഥത്തിൽ എഴുതിയിരുന്നത്. പിന്നീട്, സാവധാനം ഈ ഭാഷ അറബിക് ലിപിയിൽ എഴുതാൻ തുടങ്ങി. 1928ൽ കിർഗിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായപ്പോൾ, അറബി ലിപി മാറ്റി ടർക്കിയിൽ നടന്നപോലെ, 1940 വരെ ലാറ്റിൻ അടിസ്ഥാനപ്പെടുത്തിയ സാർവ്വജനീന ടർക്കിക്ക് ലിപിയിലേയ്ക്കു മാറി. 1940ലെ സോവിയറ്റ് നയം അനുസരിച്ച്, സിറില്ലിക് അക്ഷരമാലയിലേയ്ക്ക് ഈ ഭാഷ മാറി. ഇന്നും ഈ രീതിയാണ് തുടരുന്നത്. എന്നിരുന്നാലും ചില യാഥാസ്ഥിതികരായ കിർഗിസ്സുകാർ അറബി തന്നെ ഉപയോഗിച്ചുവരുന്നുണ്ട്. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ, ചില കിർഗിസ് ജനതകൾ തങ്ങളുടെ ഭാഷയുടെ ലിപി തിരികെ ലാറ്റിൻ അക്ഷരമാലയിലേയ്ക്കു മാറ്റാൻ ശ്രമം നടത്തിനോക്കിയിരുന്നു. പക്ഷെ, ആ പദ്ധതി ഇതുവരെ പ്രാവർത്തികമായിട്ടില്ല.

കുറിപ്പുകളും അവലംബവും[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിർഗിസ്_ഭാഷ&oldid=2376857" എന്ന താളിൽനിന്നു ശേഖരിച്ചത്