Jump to content

കിസ്‍കുൻസാഗ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meadow of Alpár in the national park

കിസ്‍കുൻസാഗ് ദേശീയോദ്യാനം (ഹംഗേറിയൻKiskunsági Nemzeti Park) ഡാന്യൂബ്-ടിസ്സ ഇൻറർഫ്ളുവിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പ്രധാനമായും ഇത് ഹംഗറിയിലെ ബാസ്ക്-കിസ്കുൻ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. 1975 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യനം, യുനെസ്കോ ഒരു ജൈവ സംരക്ഷണ റിസർവ്വായി പ്രഖ്യാപിച്ചു. 570 ചതുരശ്ര കിലോമീറ്റർ ഭൂതല വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം, ഗ്രേറ്റ് ഹംഗേറിയൻ സമതലത്തിലെ ലിറ്റിൽ കുമാനിയ (കിസ്‍കുൻസാഗ്) പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു.ഇത് ഒരൊറ്റ പ്രദേശമല്ല, മേഖലയിലാകമാനം ചിതറിക്കിടക്കുന്ന ബന്ധമറ്റ ഏഴ് യൂണിറ്റുകളാണ് ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]