കിരിൻഡി മിറ്റിയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kirindy Mitea National Park
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Malagasy Giant Hognose Snake.jpg
Map showing the location of Kirindy Mitea National Park
Map showing the location of Kirindy Mitea National Park
Location of the Kirindy-Mitea Park in Madagascar
Nearest cityBelo sur Mer, Morondava
Coordinates20°49′S 44°09′E / 20.817°S 44.150°E / -20.817; 44.150Coordinates: 20°49′S 44°09′E / 20.817°S 44.150°E / -20.817; 44.150
Area722 km²
Established1997
Governing bodyMadagascar National Parks Association
http://www.parcs-madagascar.com/fiche-aire-protegee_en.php?Ap=19 www.parcs-madagascar.com

കിരിൻഡി മിറ്റിയ ദേശീയോദ്യാനം, തെക്കുപടിഞ്ഞാറൻ മഡഗാസ്കറിയിലെ മൊസാംബിക് ചാനലിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 72,200 ഹെക്ടർ (178,000 ഏക്കർ) വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം, ഒട്ടനവധി തദ്ദേശീയ സസ്യ ജന്തുജാലങ്ങളുടേയും അതോടൊപ്പം പ്രൈമേറ്റകളുടെ ലോകത്തിൽ ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള പ്രദേശവുമായി കണ്ടെത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

മൊസാംബിക് ചാനൻറെ തെക്ക് പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം, ഏഴ് ചെറിയ ദ്വീപുകൾ ഉൾപ്പെടെ ഒരു മറൈൻ മേഖലയും ഉൾക്കൊളളുന്നു.[1]

ബെലോ സർ മെർ ടൌണിനും, മൊറോണ്ടാവാ ടൌണിനും സമീപത്തായി മെനാബാ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം, മഹാറിവോ നദി, ലംപോവോലോ നദി എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ പ്രവേശനകവാടം മൊറോണ്ടാവോയ്ക്ക് 70 കിലോമീറ്റർ (4 മൈൽ) തെക്കുഭാഗത്തായിട്ടാണ്.[2] മാർച്ച് മുതൽ നവംബർ വരെയുള്ള വരണ്ട കാലാവസ്ഥയിൽ ഈ പ്രദേശത്തെ വന്യജീവികൾ നിഷ്‍ക്രിയാവസ്ഥയിലും സസ്യങ്ങൾ തവിട്ട് നിറത്തിലും, മരങ്ങൾ ഇലയില്ലാത്ത അവസ്ഥയിലുമായിരിക്കുന്നതാണ്.താപനില 40 °C (104 °F) എത്തുമ്പോൾ വന്യജീവികൾ സജീവമാകുകയും സസ്യജാലങ്ങൾ പുതുജീവൻ പ്രാപിക്കുകയും ചെയ്യുന്നു.[3][4]

ഈ പ്രദേശത്തെ പ്രബല തദ്ദേശീയ ജനവിഭാഗം സകലാവ ജനങ്ങളാണ്.[5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kirindy Mitea National Park". Travel Madagascar. ശേഖരിച്ചത് 30 October 2016.
  2. "Kirindy Mitea National Park". Madagaskar.com. ശേഖരിച്ചത് 30 October 2016.
  3. "Kirindy Mitea National Park". Travel Madagascar. ശേഖരിച്ചത് 30 October 2016.
  4. "Kirindy Mitea". WildMadagascar.org. ശേഖരിച്ചത് 31 October 2016.
  5. "Kirindy Mitea". WildMadagascar.org. ശേഖരിച്ചത് 31 October 2016.