കിന്നരിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിന്നരിത്തവള
Rhacophorus appendiculatus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: ഉഭയജീവികൾ
നിര: അനുറാ
കുടുംബം: Rhacophoridae
ജനുസ്സ്: Rhacophorus
വർഗ്ഗം: ''R. appendiculatus''
ശാസ്ത്രീയ നാമം
Rhacophorus appendiculatus
(Günther, 1858)

ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം മരത്തവളയാണ് കിന്നരിത്തവള(ഇംഗ്ലീഷ്:Frilled Tree Frog, Rough-armed Tree Frog). ദക്ഷിണേഷ്യയിൽ കാണപ്പെടുന്നതിനാൽ ഇവയെ ദക്ഷിണപൂർ‌വ്വേഷ്യൻ മരത്തവള എന്നും വിളിക്കുന്നു. റാക്കോഫോറസ് അപ്പെൻഡികുലാറ്റസ് എന്നാണ്‌ ശാസ്ത്രനാമം. റാക്കോഫോറിഡ എന്ന കുടംബത്തിൽ ഉൾപ്പെടുന്ന ഇത്തരം തവളകളെ ബ്രൂണൈ, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ഭൂട്ടാൻ, മ്യാൻ‌മാർ‍, തായ്‌ലാന്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

അയനവൃത്തത്തിനടുത്തുളള ഉഷ്ണമേഖലാ വനങ്ങളിലെ ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. ചതുപ്പുകൾ, നദീതീരങ്ങൾ, ഈർപ്പം കൂടുതലുള്ള പ്രദേശങ്ങൾ, ചെ​ളിപ്ര​ദേ​ശങ്ങൾ എന്നീ പ്രദേശങ്ങളിലും ഇവയെ കണ്ടു വരുന്നു.

അവലംബം[തിരുത്തുക]

  • Diesmos, A., Alcala, A., Brown, R., Afuang, L., Gee, G., Sukumaran, J., Yaakob, N., Tzi Ming, L., Chuaynkern, Y., Thirakhupt, K., Das, I., Iskandar, D., Mumpuni, Inger, R., Stuebing, R., Yambun, P., Lakim, M., Dutta, S. & Ohler, A. 2004. Rhacophorus appendiculatus. 2006 IUCN Red List of Threatened Species. Downloaded on 23 July 2007.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിന്നരിത്തവള&oldid=1695586" എന്ന താളിൽനിന്നു ശേഖരിച്ചത്