കാൾ ഗുസ്തവ് ജേക്കബ് ജക്കോബി
കാൾ ഗുസ്തവ് ജേക്കബ് ജക്കോബി | |
---|---|
![]() കാൾ ഗുസ്തവ് ജേക്കബ് ജക്കോബി | |
ജനനം | ഡിസംബർ 10, 1804 പോട്ട്സ്ഡാം, [ജർമനി]] |
മരണം | ഫെബ്രവരി 18, 1851 |
മേഖലകൾ | ഗണിതശാസ്ത്രജ്ഞൻ |
കാൾ ഗുസ്തവ് ജേക്കബ് ജക്കോബി (ഡിസംബർ 10,1804 – ഫെബ്രുവരി 18,1851) ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്നു.
ജീവചരിത്രം[തിരുത്തുക]
ജർമ്മനിയിലെ ബാരലിന് അടുത്തുള്ള പോട്ട്സ്ഡാം എന്ന സ്ഥലത്ത് 1804 ഡിസംബർ 10നു കാൾ ഗുസ്തവ് ജേക്കബ് ജക്കോബി ജനിച്ചു. ഒരു കച്ചവടകാരനും ബാങ്കറുമായ സൈമൺ ജക്കോബിയുടെ രണ്ടാമത്തെ മകനായിരുന്നു ജക്കോബി. ജക്കോബിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത് ലഹ്മൻ എന്ന അമ്മാവനിൽ നിന്നുമായിരുന്നു. സെക്കൻഡറി സ്ക്കൂളിൽ വളരെ നേരത്തെതന്നെ പ്രവേശനം നേടിയെങ്കിലും പരീക്ഷയ്ക്കിരിക്കാൻ നാലുവർഷത്തോളം കാത്തിരിക്കേണ്ടി വന്നു. കുറഞ്ഞ വയസുകാരണമാണിത്. ലഗ്രാന്ഷേ, ഓയ്ലർ, തുടങ്ങിയ പ്രഗൽഭ ഗണിതശാസ്ത്രജ്ഞൻമാരുടെ ഗണിതപഠനങ്ങൾ മനസ്സിലാക്കിയ ജക്കോബിയെ സംബന്ധിച്ചെടുതോളം തന്റെ അധ്യാപകരെല്ലാം തന്നെക്കാൾ വിവരം കുറഞ്ഞവരായിരുന്നു.1825 ൽ അദ്ദേഹത്തിനു ഡോക്ടറേറ്റ് ലഭിച്ചു.1830 ൽ ജക്കോബി ജർമനിയിൽ ഒരു സ്കൂൾ സ്ഥാപിച്ചു. ഗണിത ശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ മേഖലയിലും ജക്കോബി കണ്ടുപിടിത്തം നടത്തിയിരുന്നു .1851 ഫെബ്രുവരി 18നു അദ്ദേഹം അന്തരിച്ചു .
അവലംബം[തിരുത്തുക]
ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ, ജിനീസ് ബുക്സ്, കണ്ണൂർ )