കാർഷിക വനശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു പ്രദേശത്ത് വളരുന്ന വൃക്ഷലതാദികളും മറ്റു കാർഷിക വിളകളും അവയോടൊപ്പമുള്ള ജന്തു ജാലങ്ങളും ചേർന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായിട്ടുള്ള ഒരു ഭൂവിനിയോഗ സമ്പ്രദായമാണ് കാർഷിക വനശാസ്ത്രം (Agroforestry).[1] വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, വിളകൾ, ജന്തുക്കൾ എന്നീ വിവിധ ഘടകങ്ങൾ തമ്മിലും ഭൗതിക പരിസ്ഥിതിയും മറ്റു ഘടകങ്ങളും തമ്മിലും അഭിലക്ഷണീയമായ രീതിയിലുള്ള പ്രതിപ്രവർത്തനങ്ങൾ അനുകൂലമാക്കുകയാണ് കാർഷിക വനശാസ്ത്രത്തിന്റെ പ്രധാന ലക്ഷ്യം. കേരളത്തിൽ സാധാരണയായി കാണുന്ന വീട്ടുവളപ്പുകൃഷി സമ്പ്രദായം ഇതിന് ഉദാഹരണമാണ്.

ഗുണങ്ങൾ[തിരുത്തുക]

  • മണ്ണൊലിപ്പ് കുറയുക
  • മേൽ മണ്ണ് ഒലിച്ചുപോയുണ്ടാകുന്ന പോഷണനഷ്ടം കുറയുക.
  • മണ്ണിനനുകൂലമായ താപനില പ്രദാനം ചെയ്യുക.
  • സൗരവികിരണം അനുകൂല നിലയിലാക്കുക.
  • മണ്ണിലെ സൂക്ഷമജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക
  • പോഷക വസ്തുക്കളുടെ വിഘനവും ചംക്രമണവും ഉറപ്പാക്കുക.

അവലംബം[തിരുത്തുക]

  1. കൃഷി പാഠം- ആർ ഹേലി
"https://ml.wikipedia.org/w/index.php?title=കാർഷിക_വനശാസ്ത്രം&oldid=3011152" എന്ന താളിൽനിന്ന് ശേഖരിച്ചത്