കാർബൺ നികുതി
അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ നികുതി. ആഗോളതാപനത്തിന് ഒരു പ്രധാന കാരണം കാർബൺഡയോക്സൈഡിന്റെ അമിതമായ പുറത്തുവിടലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിന്റെ അളവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആഗോള തലത്തിൽ 'കാർബൺ നികുതി' എന്ന പുതിയ ഒരു നികുതി സമ്പ്രദായം നിലവിൽ വന്നത്. [1] ഇതുപ്രകാരം ന്യൂസീലൻഡാണ് ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം. [2]
പ്രവർത്തനങ്ങൾ
[തിരുത്തുക]2018 ലെ കണക്കനുസരിച്ച് കുറഞ്ഞത് 27 രാജ്യങ്ങൾ കാർബൺ നികുതി നടപ്പാക്കിയിട്ടുണ്ട്. കാർബൺ നികുതി ഏർപ്പെടുത്തുന്നത് ഹരിതഗൃഹ വാതക ഉദ്‌വമനം ഫലപ്രദമായി കുറയ്ക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തടയുന്നതിനുള്ള ഏറ്റവും കാര്യക്ഷമവും ഫലപ്രദവുമായ മാർഗ്ഗമാണ് കാർബൺ നികുതി എന്ന് സാമ്പത്തിക വിദഗ്ദ്ധർ പൊതുവെ വാദിക്കുന്നു. 2019 ൽ വർധിച്ചു വരുന്ന കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് ദക്ഷിണാഫ്രിക്ക പരിധിയിൽ കൂടുതൽ കാർബൺ വാതകങ്ങൾ പുറം തള്ളുന്നവർക്ക് കാർബൺ നികുതി ചുമത്താൻ തീരുമാനിച്ചു. [3]
ഇന്ത്യയിൽ
[തിരുത്തുക]2010 ജൂലൈ ഒന്ന് മുതൽ ഇന്ത്യയിലേക്ക് കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന കൽക്കരിക്ക് ടണ്ണിന് 50 രൂപ നിരക്കിൽ കാർബൺ നികുതി ചുമത്തി. 2014 ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വില ടണ്ണിന് 100 രൂപയായി ഉയർത്തി. 2015-16 ബജറ്റിൽ കാർബൺ നികുതി ടണ്ണിന് 200 രൂപയായി ആയി ഉയർത്തി. നിലവിൽ കാർബൺ ടാക്സ് ടണ്ണിന് 400 രൂപയാണ്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ ഫലമായി പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 2005 ലെ നിലവാരത്തിൽ നിന്ന് 2020 ൽ 25 ശതമാനം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയെ സഹായിക്കുന്നതിനുള്ള ഒരു നടപടിയാണ് കാർബൺ ടാക്സ്. [4]