കാർഗോ ഷിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബഹിരാകാശ സഞ്ചാരികൾക്ക് ഭക്ഷണവും വസ്ത്രവും കൊണ്ട് പോകുന്നതിനും അവിടുത്തെ അവശിഷ്ടങ്ങൾ തിരികെ കൊണ്ട് വരുന്നതിനും ആണ് കാർഗോഷിപ്പുകൾ ഉപയോഗിക്കുന്നത്. സാധാരണ കാർഗോഷിപ്പുകൾ റീഎൻട്രി സമയത്ത് കത്തിച്ച് കളയുകയാണ് പതിവ്. നിലവിൽ യൂറോപ്പ്യൻ യൂണിയന്റെ ആട്ടോമേറ്റഡ് ട്രാൻസ്ഫർ വെഹിക്കിളും റഷ്യയുടെ പ്രോഗ്രസ് സപ്ലൈഷിപ്പും space-x കമ്പനിയുടെ ഡ്രാഗൺ സ്പെയ്സ്ക്രാഫ്റ്റുമാണ് കാർഗോഷിപ്പുകളായി ഉപയോഗിക്കുന്നത്.ഇതിൽ ഡ്രാഗൺ സ്പെയ്സ്ക്രാഫ്റ്റുമാത്രമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ളത്. ആദ്യമായി സുരക്ഷിതമായ് തിരിച്ചിറങ്ങുന്ന കാർഗോഷിപ്പും ഡ്രാഗൺ സ്പെയ്സ്ക്രാഫ്റ്റ് ആണ്.

"https://ml.wikipedia.org/w/index.php?title=കാർഗോ_ഷിപ്പ്&oldid=2224689" എന്ന താളിൽനിന്നു ശേഖരിച്ചത്