ഇന്തോനേഷ്യയിലെ കാൻഡി
നാലാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെ ഇൻഡോനേഷ്യയിലെ സമാൻ ഹിന്ദു-ബുദ്ധ അല്ലെങ്കിൽ "ഹിന്ദു-ബുദ്ധിസ്റ്റ്" കാലഘട്ടത്തിൽ നിർമ്മിച്ച ഹിന്ദു അഥവാ ബുദ്ധ ക്ഷേത്രമാണ് കാൻഡി. (pronounced [tʃandi])[1]
ഭാഷാ കേന്ദ്രത്തിലെ ഇന്തോനേഷ്യൻ ഭാഷയുടെ മഹത്തായ നിഘണ്ടുവിൽ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന അല്ലെങ്കിൽ ഹിന്ദു-ബുദ്ധ മത രാജാക്കന്മാരുടെയോ പുരോഹിതന്മാരുടെയോ ചിതാഭസ്മം സൂക്ഷിക്കുന്നതിനുവേണ്ടി നിർമ്മിച്ച പുരാതനമായ ഒരു കൽമണ്ഡപം ആയി കാൻഡിയെ വിവരിച്ചിരിക്കുന്നു.[2] ഇന്തോനേഷ്യൻ പുരാവസ്തുഗവേഷകർ ഹിന്ദു-ബുദ്ധ പൈതൃകത്തിന്റെ പവിത്ര ഘടനയായി ഇതിനെ വിവരിക്കുന്നു. ഇന്തോനേഷ്യയിലെ മതപരമായ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ആയി കാൻഡി ഉപയോഗിക്കുന്നു.[3] എന്നിരുന്നാലും പുരാതന സെക്കുലർ ഘടനകളായ ഗേറ്റുകൾ, നഗര സംസ്കാരങ്ങൾ, കുളങ്ങൾ, എന്നിവയെ പലപ്പോഴും കാൻഡി എന്നാണ് വിളിക്കുന്നത്. പ്രത്യേകിച്ചും ഒരു ശവകുടീരമായിരുന്ന ഒരു ദേവാലയത്തെ കുങ്കപ് എന്ന് വിളിക്കുന്നു.[1]
ബാലിനീസ് വാസ്തുവിദ്യ
[തിരുത്തുക]ഹിന്ദു ബാലിനീസ് വാസ്തുവിദ്യയിൽ, കല്ലും ഇഷ്ടികയും കൊണ്ട് നിർമ്മിച്ച ഒറ്റ അറയുള്ള പോർട്ടിക്കോടുകൂടിയ ഒരു ദേവാലയം അല്ലെങ്കിൽ പ്രവേശനകവാടത്തിൽ പടികളുള്ളതും പിരമിഡുപോലുള്ള മേൽക്കൂരയും ചേർന്ന ഒരു പുരയ്ക്കകത്ത് സ്ഥിതിചെയ്യുന്ന ദേവാലയവും കാൻഡി എന്ന് വിശേഷിപ്പിക്കുന്നു. പലപ്പോഴും ഈസ്റ്റ് ജാവനീസ് ക്ഷേത്രങ്ങൾക്ക് ശേഷം രൂപകല്പന ചെയ്യപ്പെടുകയും, ഒരു ദൈവത്തിന് ഒരു ആരാധനാലയം എന്ന പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. പുരകൾ നിർമ്മിച്ചിരുന്ന കാലഘട്ടം മുതൽ ആ രീതി തുടരുന്നതിനാൽ ബാലിനീസിൽ ഒരു കാൻഡി പുരാതനമായി കൊള്ളണമെന്നില്ല. ബന്യാവങ്കിയിലെ പുനർനിർമ്മിച്ച അലാസ് പർവൂ ക്ഷേത്രം ഇതിനുദാഹരണമാണ്.[4]
സമകാലീന ഇന്തോനേഷ്യയിലെ ബുദ്ധമതവീക്ഷണത്തിൽ, കാൻഡിയെ പുരാതനം അല്ലെങ്കിൽ പുതിയ ഒരു ക്ഷേത്രമായി സൂചിപ്പിക്കുന്നു. ഇന്തോനേഷ്യയിലെ നിരവധി സമകാലിക വിഹാരങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. പ്രസിദ്ധ ബുദ്ധമതക്ഷേത്രങ്ങളുടെ യഥാർത്ഥ വലിപ്പത്തിലുള്ള പകർപ്പോ പുനർനിർമ്മാണമോ ഉണ്ടായിട്ടുണ്ട്. പാവോൺ, പ്ലയോസൻ എന്നിവയുടെ പകർപ്പുകൾ, പെർവാറ (ചെറിയ) ക്ഷേത്രങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്. ബുദ്ധമതത്തിൽ, ഒരു കാൻഡിയുടെ പങ്ക് ദേവാലയത്തിന് തുല്യമാണ്. ചിലപ്പോൾ ബുദ്ധമതവിശ്വാസികൾ ബുദ്ധന്റേയോ മറ്റു സന്യാസിമാരുടേയോ ശരീരാവശിഷ്ടങ്ങൾ പോലെയുള്ള വിശിഷ്ടവസ്തുക്കൾ സൂക്ഷിക്കുന്നതിനായി നിർമ്മിച്ച മൺകൂനയുടെ ആകൃതിയിലുള്ള ഒരു സ്തൂപത്തിനെയും കാൻഡിയായി മാറ്റാവുന്നതാണ്. ബോറോബുദൂർ,[5][6][7] മുരാര ടാക്കസ്[8], ബതുജയ[9] എന്നിവ സ്തൂപങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ആധുനിക ഇന്തൊനീഷ്യൻ ഭാഷയിൽ പ്രത്യേകിച്ചും ഹിന്ദു, ബുദ്ധ മതവിശ്വാസങ്ങളിൽ കാൻഡിയെ "ക്ഷേത്ര" അഥവാ സമാന ഘടന എന്ന് വിശേഷിപ്പിക്കാം. കംബോഡിയയിലെ ക്ഷേത്രങ്ങൾ (അങ്കോർ വാട്ട്[10]), ചമ്പ (മദ്ധ്യ, തെക്കൻ വിയറ്റ്നാം), തായ്ലാന്റ്, മ്യാൻമർ, ഇന്ത്യ എന്നിവയെ ഇന്തോനേഷ്യയിലെ കാൻഡി എന്നു വിളിക്കുന്നു.
ടെർമിനോളജി
[തിരുത്തുക]ഇന്ത്യൻ മാതൃകയിൽ ഒരൊറ്റ അറയുള്ള ദേവാലയം, അതിനു മുകളിലുള്ള പിരമിഡൽ ടവർ, ഒരു പോർട്ടിക്കോ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ഘടനയാണ് കാൻഡി.[12] ഇൻഡോനേഷ്യയിലെ നിരവധി ക്ഷേത്ര-മൗണ്ടുകൾക്ക് പ്രിഫിക്സ് ആയി കാൻഡി എന്ന പദം ഉപയോഗിക്കുന്നു കോസ്മിക് മൗണ്ട് മെറുവിലെ[13] കാൻഡി പ്രപഞ്ചത്തിന്റെ പ്രതീകമായാണ് നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഈ കാലഘട്ടം മുതൽ അക്കാലത്തെ അനേകം മതപരമല്ലാത്ത ഘടനകൾക്കും ഈ പദം ഉപയോഗിച്ചു. ഗോപുരം (കവാടങ്ങൾ), പെറ്റീർട്ടൻ (കുളങ്ങൾ), ചില വാസസ്ഥലങ്ങൾ തുടങ്ങിയവ. ഇതിന് ഉദാഹരണങ്ങളാണ്. മജാപഹിത്തിന്റെ വ്രിങിൻ ലോബാംഗ് ഗേറ്റും, ബജാങ് രതുവും ക്ഷേത്രം അല്ലാത്ത കാൻഡികൾക്ക് ഉദാഹരണങ്ങൾ ആണ്.[14]
പുരാതന ജാവയിൽ ഒരു ക്ഷേത്രം യഥാർത്ഥത്തിൽ പ്രസാദ (സംസ്കൃതം: प्रासाद) എന്നറിയപ്പെട്ടിരുന്നു. മഞ്ചുസ്രിഗ്രഹ ലിഖിതങ്ങൾ തെളിവായി (CE 792 ൽ നിന്നും ലഭിച്ച രേഖകൾ), സീവു ക്ഷേത്രത്തെ പരാമർശിക്കുന്ന "പ്രസാദ വജ്രാസന മഞ്ചുസ്രിഗ്രഹ"യിൽ പറയുന്നു.[15]
ചിത്രശാല
[തിരുത്തുക]-
ബോറോബുദൂർലോകത്തിലെ ഏറ്റവും വലിയ ബുദ്ധ സ്മാരകം
-
മെൻഡറ്റ് ബോറോബുദൂറിനരികിലുള്ള ക്ഷേത്രം
-
പാവോൺ ബോറോബുദൂറിനും മെൻഡറ്റ്നും ഇടയിലുള്ള ക്ഷേത്രം
-
പ്രംബനൻ, ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്
-
ലുംബുംഗ്
-
കലാസൻ പ്രംബനൻ സമീപമുള്ള ക്ഷേത്രം
-
സാരി ക്ഷേത്രം
-
പ്ലയോസൻ കിദുൾ
-
സാംബിശരി
-
ബൻയുനിബൊ
-
കാൻഡി ബീമാ, ഡൈങ്ങ് പീഠഭൂമി
-
കാൻഡി പുൻടദേവ, ഡൈങ്ങ് പീഠഭൂമി
-
കാൻഡി അർജ്ജുന, ഡൈങ്ങ് പീഠഭൂമി
-
കാൻഡി ശ്രീകണ്ഠി, ഡൈങ്ങ് പീഠഭൂമി
-
കാൻഡി ഗടോട്ക്കാക, ഡൈങ്ങ് പീഠഭൂമി
-
കാൻഡി സെമർ, ഡൈങ്ങ് പീഠഭൂമി
-
കാൻഡി ഗെഡോംഗ് സോങ്, ഉന്ഗരൻ
-
കാൻഡി ജിബാങ്, യോഗികർത്ത
-
സുകുഹ്
-
കിഡൽ
-
ജാഗോ
-
ബ്ലാൻഡോംഗൻ, ബദുജയ, വെസ്റ്റ് ജാവ
-
കാൻഡി ടിക്കസ്, ട്രോവുലൻ
-
കാൻഡി വ്രിന്ഗിൻ ലവന്ഗ്, ട്രോവുലൻ
-
കാൻഡി പാരി, പൊറോങ്, സിഡോഅർജോ
-
ഗമ്പൻങ്ങ്, മുറോ ജാംബി, ജാംബി
-
മുഅര ടാക്കസ്, റിയൂ
-
കാൻഡി പ്ലംബങൻ, ബ്ലിതർ, ഈസ്റ്റ് ജാവ
ഇതും കാണുക
[തിരുത്തുക]- ഇൻഡോനേഷ്യയിലെ വാസ്തുവിദ്യ
- ജാവയിലെ പുരാതന ക്ഷേത്രങ്ങൾ
- ഹിന്ദു ക്ഷേത്ര വാസ്തുവിദ്യ
- ബുദ്ധിസ്റ്റ് വാസ്തുവിദ്യ
- വാട്ട്,- കമ്പോഡിയ, തായ്ലാന്റ്, ലാവോസ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ
- ബുജാംഗ് താഴ്വര,- മലേഷ്യയിലെ കെദഹിയിലുള്ള ഒരു പുരാവസ്തു ഗവേഷണ കേന്ദ്രം അമ്പതിനായിരത്തോളം 'കാൻഡി ' കണ്ടെത്തിയിട്ടുണ്ട്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Soekmono (1995), p. 1
- ↑ "Candi". KBBI (in ഇന്തോനേഷ്യൻ).
- ↑ Sedyawati (2013), p. 1
- ↑ Tomi Sujatmiko (9 June 2013). "Peninggalan Majapahit Yang Tersembunyi di Alas Purwo". Kedaulatan Rakyat (in Indonesian). Archived from the original on 2016-03-04. Retrieved 2018-11-09.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Largest Buddhist temple". Guinness World Records. Guinness World Records. Retrieved 27 January 2014.
- ↑ Purnomo Siswoprasetjo (4 July 2012). "Guinness names Borobudur world's largest Buddha temple". The Jakarta Post. Archived from the original on 5 November 2014. Retrieved 27 January 2014.
- ↑ "Borobudur Temple Compounds". UNESCO World Heritage Centre. UNESCO. Retrieved 28 December 2008.
- ↑ Gugusan Dan Sejarah Candi Muara Takus (in Indonesian). Department of Education and Culture, Riau Province. November 1992.
- ↑ "Candi Batujaya Dibangun dengan Teknologi Canggih". Retrieved November 22, 2011.
- ↑ "Infrastructures in Angkor Park". Yashodhara no. 6: January - June 2002. APSARA Authority. Retrieved 2008-04-25.
- ↑ "Prasada". Sanskrit dictionary.
- ↑ Philip Rawson: The Art of Southeast Asia
- ↑ Gopal, Madan (1990). K.S. Gautam, ed. India through the ages. Publication Division, Ministry of Information and Broadcasting, Government of India. p. 78.
- ↑ Ann R. Kinney; Marijke J. Klokke; Lydia Kieven (2003). Worshiping Siva and Buddha: The Temple Art of East Java. University of Hawaii Press. ISBN 9780824827793.
- ↑ Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
ബിബ്ലിയോഗ്രഫി
[തിരുത്തുക]- Soekmono, R. (1995). Jan Fontein (ed.). The Javanese Candi: Function and Meaning, Volume 17 from Studies in Asian Art and Archaeology, Vol 17. Leiden: E.J. BRILL. ISBN 9789004102156.
{{cite book}}
: CS1 maint: ref duplicates default (link) - Degroot, Véronique (2009). Candi, Space and Landscape: A Study on the Distribution, Orientation and Spatial Organization of Central Javanese Temple Remains. Leiden: Sidestone Press, Issue 38 of Mededelingen van het Rijksmuseum voor Volkenkunde. ISBN 9789088900396.
{{cite book}}
: CS1 maint: ref duplicates default (link) - Sedyawati, Edi; Santiko, Hariani; Djafar, Hasan; Maulana, Ratnaesih; Ramelan, Wiwin Djuwita Sudjana; Ashari, Chaidir (2013). Candi Indonesia: Seri Jawa (in ഇന്തോനേഷ്യൻ and English). Jakarta: Direktorat Jenderal Kebudayaan. ISBN 9786021766934.
{{cite book}}
: CS1 maint: unrecognized language (link)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Dumarcay, J. 1986 Temples of Java Kuala Lumpur: Oxford University Press
- Holt, C. 1967 Art in Indonesia Ithaca: Cornell University
- Patt, J.A. 1979 The Uses and Symbolism of Water in Ancient Indonesian Temple Architecture University of California, Berkeley (unublished PhD thesis)
- Prijotomo, J. 1984 Ideas and Forms of Javanese Architecture Yogyakarta: Gadjah Mada University Press
- Degroot, Véronique 2009 Candi, Space and Landscape: A Study on the Distribution, Orientation and Spatial Organization of Central Javanese Temple Remains Leiden: Sidestone Press, Issue 38 of Mededelingen van het Rijksmuseum voor Volkenkunde, Leiden, ISBN 9088900396
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- List of Candi, National Library of Indonesia Archived 2013-07-03 at the Wayback Machine.
- General site about Borobudur and candi Archived 2006-10-25 at the Wayback Machine.