കാഴ്ച ചലച്ചിത്ര വേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ചലച്ചിത്രക്കൂട്ടായ്മയാണ് കാഴ്ച ചലച്ചിത്രവേദി.

2001 ൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ചലചിത്ര സ്നേഹികളായ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായി ആരംഭിച്ചു[1]. കലാമൂല്യമുള്ള ചലചിത്രങ്ങൾ ജനപങ്കാളിത്തത്തോടെ നിർമ്മിക്കുകയും ചെയ്യുക എന്നതായിരുന്നു കാഴ്ച ചലചിത്ര വേദിയുടെ ലക്ഷ്യം. ചലചിത്ര തൽപരരായ ജനങ്ങളിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് 2001 ജൂണിൽ അതിശയലോകം/The wonder world എന്ന ഹ്രസ്വചിത്രം നിർമിച്ചു. സനൽ കുമാർ ശശിധരൻ രചനയും സംവിധാനവും നിർവഹിച്ച അതിശയലോകത്തിന് ക്യാമറ കൈകാര്യം ചെയ്തത് ഛായാഗ്രഹകനായ സണ്ണി ജോസഫും എഡിറ്റിങ്ങ് നിർവഹിച്ചത് ബീന പോളും ആയിരുന്നു. 2003 ൽ തിരുവനന്തപുരത്തു വെച്ചു നടന്ന അന്തർദ്ദേശീയ വിഡിയോ ഫെസ്റ്റിവലിന്റെ മൽസരവിഭാഗത്തിൽ അതിശയലോകം പ്രദർശിപ്പിച്ചു.[2]

2008 ൽ കാഴ്ച ചലചിത്ര വേദി നിർമിച്ച പരോൾ മലയാളം ബ്ലോഗിൽ നിന്നും പിറവിയെടുത്ത ആദ്യ ചലചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു.[3] 2012 ൽ കാഴ്ചചലച്ചിത്രവേദി നിർമിച്ച ഫ്രോഗ് എന്ന ഹ്രസ്വചിത്രം വിവിധ അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളകളിൽ പങ്കെടുക്കുകയും ചലചിത്ര അക്കാഡമിയുടെ 3 കേരളാ സ്റ്റേറ്റ് ടെലിവിഷൻ അവാർഡുകൾ നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-features/tp-fridayreview/matter-of-life-and-death/article4124786.ece
  2. http://keralafilm.com/images/2012%20TV%20Award%20Announcement%20for%20Press%20print.pdf
  3. http://www.epathram.com/cinema/2008/12/blog-post_10.shtml
"https://ml.wikipedia.org/w/index.php?title=കാഴ്ച_ചലച്ചിത്ര_വേദി&oldid=2332074" എന്ന താളിൽനിന്ന് ശേഖരിച്ചത്