കാളിക്കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാളിക്കാട
Male on water
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
R. benghalensis
Binomial name
Rostratula benghalensis
(Linnaeus, 1758)
Distribution. Note that Rostratula australis is included here.
കാളിക്കാട, പെൺപക്ഷി - പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

കാളിക്കാടയ്ക്ക് ആംഗലത്തിൽ greater painted-snipe എന്നു പേര്. ശാസ്ത്രീയ നാമം Rostratula benghalensisഎന്നാണ്. ഒറ്റയ്ക്കൊ ഇണയോടു കൂടിയോ നടക്കുന്ന ഇവയെ ചിലപ്പോൾ 12 എണ്ണം വരെയുള്ള കൂട്ടമായും കാണാറുണ്ട്. പെട്ടെന്ന് ചെടികൾക്കുള്ളിൽ മറയുന്ന പക്ഷിയാണ്.

വിതരണം[തിരുത്തുക]

ഇവയെ ആഫ്രിക്ക, ഇന്ത്യ, പാകിസ്താൻ, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ചതുപ്പുകളിൽ കാണുന്നു. [2])

രൂപ വിവരണം[തിരുത്തുക]

ഇടതുഭാഗത്ത് പിട.

ഇടത്തരം വലിപ്പമുള്ള തടിച്ച കുലുങ്ങി നടക്കുന്ന പക്ഷിയാണ്. നീണ്ട ചുവപ്പുകലർന്ന തവിട്ടു നിറമുള്ള, അറ്റം താഴേക്കു വളഞ്ഞ കൊക്ക്. ചെറിയ വാൽ. മങ്ങിയ മഞ്ഞ നിറത്തിൽ അടയാളമുള്ള ചിറകുകൾ. മടക്കി വച്ച് ചിറകിന്നടിയിലേക്കു നീളുന്ന നെഞ്ചിലെ വെള്ള നിറം. പൂവനേക്കാൾ വലിപ്പം ഉള്ളതും നിറമുള്ളതും പിടയാണ്.കഴുത്തും തൊണ്ടയും ഇരുണ്ട തവിട്ടു നിറം. നെഞ്ചിലൂടെ കുറുകെ കറുത്ത വരയുണ്ട്. പൂവൻ മങ്ങിയതും ചാര നിറമുള്ളതും ആണ്.

ഭക്ഷണം[തിരുത്തുക]

പ്രാണികൾ, വിത്തുകൾ, ഞണ്ട് തുടങ്ങിയവയാണ് ഭക്ഷണം.

പ്രജനനം[തിരുത്തുക]

Male with chicks

പിട ഒന്നിൽ കൂടുതൽ പൂവനുമായി ഇണ ചേരാറുണ്ട്. [3][4] പൂവനാണ് അടയിരിക്കുന്നത് . കുഞ്ഞുങ്ങൾ മങ്ങിയ മഞ്ഞനിറത്തിൽ കറുത്ത വരയുള്ളവയാണ്. [5] പതുപതുത്ത നിലത്ത് ചുരണ്ടിയുണ്ടാക്കി പുല്ലുകളൊ മറ്റോ വച്ചാണ് കൂട്. ഏപ്രിൽ-ജൂലായ് ആണ് പ്രജനന കാലം.



ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Rostratula benghalensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Bishop, R & A Bishop (1999) A record of Greater Painted-snipe Rostratula benghalensis in Sulawesi, Indonesia. Forktail 15:105 [1] Archived 2008-10-11 at the Wayback Machine.
  3. Shigemoto Komeda (1983). "Nest Attendance of Parent Birds in the Painted Snipe (Rostratula benghalensis)". The Auk. 100 (1): 48–55.
  4. Wesley,H.D. (1993). "Breeding behaviour sequential polyandry and population decline in (Rostratula benghalensis)". In Verghese,A; Sridhar,S; Chakravarthy,AK (ed.). Bird Conservation: Strategies for the Nineties and Beyond. Ornithological Society of India, Bangalore. pp. 166–172.{{cite book}}: CS1 maint: multiple names: editors list (link)
  5. Wesley, H Daniel. "A male painted snipe and his chick". Newsletter for Birdwatchers. 30 (7&8): 3.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാളിക്കാട&oldid=3796216" എന്ന താളിൽനിന്ന് ശേഖരിച്ചത്