കാറ്റിൻ കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Katyn-Kharkov-Mednoye memorial

രണ്ടാം ലോകയുദ്ധകാലത്ത് റഷ്യയിലെ കാറ്റിൻ വനത്തിൽ സോവിയറ്റ് യൂനിയനിലെ രഹസ്യ പൊലീസ് സേനയായ എൻ.കെ.വി.ഡി. പോളണ്ടിലെ സൈനിക ഉദ്യോഗസ്ഥരെയും പൊലീസ് സേനാംഗങ്ങളെയും ബുദ്ധിജീവികളെയും ആയിരക്കണക്കായി കൊന്നൊടുക്കിയ ദുരന്തമാണ് കാറ്റിൻ കൂട്ടക്കൊല (Katyn massacre) എന്നറിയുന്നത്. പോളണ്ടിലെ ഓഫീസർ കോറിലെ എല്ലാ അംഗങ്ങളെയും വധിക്കാൻ എൻ.കെ.വി.ഡി. തലവനായിരുന്ന ലാവ്റെന്തി ബെറിയ 1940 മാർച്ച് 5-ന് വെച്ച നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് ഈ കൂട്ടക്കുരുതി നടന്നത്. ഈ നിർദ്ദേശം പിന്നീട് സോവിയറ്റ് പോളിറ്റ് ബ്യൂറോയിലെ സ്റ്റാലിനും ബെറിയയും അടക്കം എല്ലാ അംഗങ്ങളും അംഗീകരിച്ചു.[1][2][3]

ഏകദേശം 22,000 പേരെ കൊന്നൊടുക്കിയെന്നാണ് കരുതുന്നത്. 21,768 ആണ് കൂടുതൽ സ്വീകാര്യമായ കണക്ക്.[4] കാറ്റിൻ വനത്തിലും കലിനിൻ, കാർകോവ് എന്നിവിടങ്ങളിലെ തടവറകളിലും മറ്റിടങ്ങളിലുമായാണ് ആളുകളെ കൊന്നൊടുക്കിയത്.[5] ഏകദേശം 8000 പേർ 1939-ൽ സോവിയറ്റ് യൂനിയൻ പോളണ്ടിൽ അധിനിവേശം നടത്തിയപ്പോൾ തടവിലാക്കപ്പെട്ട സൈനികോദ്യോഗസ്ഥരായിരുന്നു. ശേഷിച്ചവർ "ചാരൻമാർ, രാഷ്ട്രീയ പൊലീസ് സേനാംഗങ്ങൾ, അട്ടിമറി പ്രവർത്തതനം നടത്തുന്നവർ, ഭൂവുടമകൾ, ഫാക്റ്ററി ഉടമകൾ, അഭിഭാഷകർ, പുരോഹിതന്മാർ, ഉദ്യോഗസ്ഥർ" എന്നൊക്കെ ആരോപിക്കപ്പെട്ട ആളുകളായിരുന്നു.[4] പോളണ്ടിലെ നിർബന്ധിത സൈന്യസേവന സമ്പ്രദായ പ്രകാരം വിടുതി ലഭിക്കാത്ത എല്ലാ യൂനിവേഴ്സിറ്റി ബിരുദധാരികളും റിസെർവ് സേനയിലെ അംഗമാവേണ്ടിയിരുന്നതിനാൽ[6] പോളണ്ടിലെ അഭ്യസ്തവിദ്യരിലെ നല്ലൊരു ഭാഗത്തെയും പോളണ്ട് പൗരത്വമുള്ളവരും ജൂതമതക്കാർ യുക്രെയ്ൻ, ജോർജിയ[7], ബേലാറൂസ് ദേശക്കാർ എന്നിവരുമായ വലിയൊരുഭാഗം അഭ്യസ്തവിദ്യരെയും ഇല്ലാതാക്കാൻ സോവിയറ്റ് സേനയ്ക്കു കഴിഞ്ഞു.[8]

അവലംബം[തിരുത്തുക]

  1. Fischer, Benjamin B., "The Katyn Controversy: Stalin's Killing Field". "Studies in Intelligence", Winter 1999–2000. Retrieved on 10 December 2005.
  2. Katyn documentary film
  3. Sanford, George. "Katyn And The Soviet Massacre Of 1940: Truth, Justice And Memory". Routledge, 2005.
  4. 4.0 4.1 Decision to commence investigation into Katyn Massacre, Małgorzata Kużniar-Plota, Departamental Commission for the Prosecution of Crimes against the Polish Nation, Warsaw 30 November 2004, (Internet Archive) (also see the press release online), last accessed on 19 December 2005, English translation of Polish document
  5. Data combined from Shelepin's letter to Khrushchev and Soviet data from 03.12.1941 UPVI note in Katyn. 1940–2000, Moscow, "Ves' mir", 2001, pp. 384, 385)
  6. "ustawa z dnia 9 kwietnia 1938 r. o powszechnym obowiązku wojskowym (Act of 9 April 1938, on Compulsory Military Duty)". Dziennik Ustaw. 25 (220). 1938.
  7. Among them Maj. Gen. Alexandre Chkheidze, who was handed over to the USSR by Nazi Germany per the Molotov-Ribbentrop Pact; cf. (പോളിഷ് ഭാഷയിൽ) Jakubowska, Justyna (2007). "Prezydenci Polski i Gruzji odsłonili pomnik gruzińskich oficerów w Wojsku Polskim". kaukaz.pl. ശേഖരിച്ചത് 2007-09-22.
  8. Sanford. p54
"https://ml.wikipedia.org/w/index.php?title=കാറ്റിൻ_കൂട്ടക്കൊല&oldid=2997718" എന്ന താളിൽനിന്ന് ശേഖരിച്ചത്