കാരെൻ സാന്റ്‍ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karen Sandler
Karen Sandler at Swathanthra 2017 in Thiruvananthapuram.
തൊഴിൽExecutive Director, Software Freedom Conservancy
വെബ്സൈറ്റ്punkrocklawyer.com

സോഫ്റ്റ്‍വെയർ ഫ്രീഡം കൺസെർവൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് കാരെൻ സാന്റ്‍ലർ. ഗ്നോം ഫൌണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സോഫ്റ്റ്‍വെയർ ഫ്രീഡം ലോ സെന്ററിന്റെ ജനറൽ കൌൺസിലുമായിരുന്നു. ഒരു വക്കീലായും പ്രവർത്തിച്ചുവരുന്നു.

സ്വതന്ത്ര സോഫ്റ്റ്‍വെയറിലെ പ്രവർത്തനങ്ങൾ[തിരുത്തുക]

മാർച്ച് 2014 മുതൽ സോഫ്റ്റ്‍വെയർ ഫ്രീഡം കൺസെർവൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരുന്നു.[1]

ജൂൺ 2011[2] മുതൽ മാർച്ച് 2014[3] വരെ ഗ്നോം ഫൌണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കൂടുതൽ സ്ത്രീകളെ സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് എത്തിക്കുക എന്ന പദ്ധതിയായ ഔട്ട്റീച്ച് പ്രോഗ്രാം ഫോർ വുമെനിന് നേതൃത്വം നൽകി.[4]

31 ഒക്ടോബർ 2005[5] നും 21 ജൂൺ 2011നും ഇടക്ക് സോഫ്റ്റ്‍വെയർ ഫ്രീഡം ലോ സെന്ററിന്റെ കൌണ്സിലും പിന്നീട്  6 ജനുവരി 2010 നുശേഷം ഓർഗനൈസേഷന്റെ ജനറൽ കൌൺസിലുമായി പ്രവർത്തിച്ചു. [6]

Karen Sandler at FISL 16

 ഫ്രീസോഫ്റ്റ്‍വെയർ ഫൌണ്ടേഷൻ, അപ്പാച്ചേ ഫൌണ്ടേഷൻ, എക്സ്.ഓർഗ് ഫൌണ്ടേഷൻ, സോഫ്റ്റ്‍വെയർ ഇൻ ദ പബ്ലിക് ഇന്ററസ്റ്റ്, സോഫ്റ്റ്‍വെയർ ഫ്രീഡം കൺസെർവൻസി തുടങ്ങി വിവിധ സംഘടനകൾക്ക് എസ്എഫ്എൽസിയുടെ ഉപദേശകയായി നിയമോപദേശം നൽകിയിട്ടുണ്ട്. സ്വതന്ത്രസോഫ്റ്റ്‍വെയറിന്റെ പ്രയോജനങ്ങളെപ്പറ്റിയും പ്രശ്നങ്ങളെപ്പറ്റിയും  ഓസ്കോൺ,[7][8] സ്കാലെ,[9] ലിനക്സ്കോൺ[10] തുടങ്ങി വിവിധ സമ്മേളനങ്ങളിൽ സംസാരിച്ചിട്ടുണ്ട്. 2010 ൽ ഇംപ്ലാന്റബിൾ മെഡിക്കൽ ഡിവൈസസിൽ[11] സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിക്കേണ്ടതിനെപ്പറ്റിയുള്ള ഒരു പ്രസ്ഥാനം നയിക്കുകയുണ്ടായി. ഇത് സ്വന്തം ഉള്ളിൽ പിടിപ്പിച്ച ഒരു ഡിഫിബ്രിലേറ്ററിന്റെ (ഇത് ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന ഉപകരണമാണ്) പ്രശ്നങ്ങൾ പഠിച്ചതിന് ശേഷമാണ് ഈ പരിപാടിക്ക് രൂപം കൊടുത്തത്. [12][13]

സോഫ്റ്റ്‍വെയർ ഫ്രീഡം കൺസെർവൻസിയിലെ പ്രവർത്തനത്തിനുപുറമേ ക്വസ്റ്റ്യൻ കോപ്പിറൈറ്റ് എന്ന സംഘടനയുടെയും ജനറൽ കൌൺസിലായി പ്രവർത്തിക്കുന്നു[14]. സോഫ്റ്റ്‍വെയർ ഫ്രീഡം ലോ ഷോ(2008-2010)[15], ഫ്രീ ആസ് ഇൻ ഫ്രീഡം (2010-) തുടങ്ങിയ പോഡ് കാസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.[16]

മുൻകാല നിയമ പ്രവർത്തനങ്ങൾ[തിരുത്തുക]

An interview with Sandler at linux.conf.au 2014, when she worked at the GNOME Foundation.

എസ്എഫ്എൽസിയിലെ പ്രവർത്തനത്തിനു മുൻപ് ഗിബ്സൺ, ഡൺ ആന്റ് ക്രച്ചർ എൽഎൽപി എന്ന സ്ഥാപനത്തിൽ കോർപ്പറേറ്റ് വിഭാഗത്തിൽ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നു. കൂടാതെ ക്ലിഫോർഡ് ചാൻസ് എന്ന സ്ഥാപനത്തിലും പ്രവർത്തിച്ചിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

2000 ൽ കൊളംബിയ ലോ സ്ക്കൂളിൽനിന്നും ലോ ഡിഗ്രി സാന്റ്‍ലർക്ക് ലഭിച്ചു. കൊളംബിയ സയൻസ് ആന്റ് ടെക്നോളജി ലോ റിവ്യൂവിന്റെ സഹസ്ഥാപകയും ജെയിംസ് കെന്റ് സ്കോളറും ആയിരുന്നു. ദ കൂപ്പർ യൂണിയനിൽനിന്ന് എൻജിനീയറിംഗിലെ ബാച്ലർ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

21 മെയ് 2011-ൽ കാരെൻ  ഗ്രാമി അവാർഡ് നോമിനേറ്ററും മ്യൂസിക് എൻജിനീയറുമായ മൈക് ടരന്റിനോയെ വിവാഹം കഴിച്ചു. അവരുടെ ക്ഷണക്കത്ത് ഒരു പ്രവർത്തിക്കുന്ന പേപ്പർ റെക്കോഡ് പ്ലെയറും അതിന്റെ പ്ലേ റെക്കോഡുമായിരുന്നു. ഇത് അനേകം ഇന്റർനെറ്റ് പ്രസിദ്ധീകരണങ്ങൾ വാർത്തയാക്കിയിരുന്നു[17][18][19]. ഇതിൽ റെക്കോഡ് ചെയ്തിരുന്ന പാട്ട് ഇതാ ക്ഷണക്കത്ത് എന്നത് സാന്റ്‍ലറും ടരന്റിനോയും ചേർന്ന് നിർമ്മിച്ചതാണ്.

അവലംബം[തിരുത്തുക]

  1. ‹See Tfd›"Sandler becomes Conservancy's Executive Director; Kuhn transitions focus to new "Distinguished Technologist" role" (Press release). Software Freedom Conservancy. 2014-03-31. Retrieved 2014-03-31.
  2. ‹See Tfd›"Karen Sandler Named New Executive Director of the GNOME Foundation" (Press release). GNOME Foundation. 2011-06-21. Archived from the original on 2011-06-24. Retrieved 2011-06-21.
  3. ‹See Tfd›"Karen Sandler Steps Down as GNOME Foundation Executive Director" (Press release). GNOME Foundation. 2014-03-31. Retrieved 2014-04-13.
  4. "Outreach Program for Women". GNOME Wiki. GNOME. Retrieved 14 July 2014.
  5. ‹See Tfd›"Software Freedom Law Center Appoints Two New Attorneys to Defend and Support Free and Open Source Software" (Press release). Software Freedom Law Center. 2005-10-31. Retrieved 2011-06-21.
  6. ‹See Tfd›"The Software Freedom Law Center Promotes Karen Sandler to General Counsel" (Press release). Software Freedom Law Center. 2011-01-06. Retrieved 2011-06-21.
  7. "Karen Sandler 2009 Speaker Profile". O'Reilly Media. Retrieved 2011-06-21.
  8. "Karen Sandler 2010 Speaker Profile". O'Reilly Media. Retrieved 2011-06-21.
  9. "Karen Sandler 2009 Speaker page". Southern California Linux Expo. Retrieved 2011-06-21.
  10. "Open Development of Medical Devices". Linux Foundation. Archived from the original on 2011-10-09. Retrieved 2011-06-21.
  11. ‹See Tfd›"Software Defects in Cardiac Medical Devices are a Life-or-Death Issue, says SFLC's new report" (Press release). Software Freedom Law Center. 2010-07-21. Retrieved 2011-06-21.
  12. "Today's DRM excuses can be tomorrow's DRM nightmares". Digital Citizen. 2010-06-02. Retrieved 2011-06-21.
  13. Mark Ward (2012-04-10). "Medical device hack attacks may kill, researchers warn". BBC News. Retrieved 2011-04-10.
  14. "Question Copyright about Karen page". Question Copyright. Archived from the original on 2016-07-30. Retrieved 2016-08-16.
  15. Software Freedom Law Show Software Freedom Law Center
  16. "Free as in Freedom oggcast". Free as in Freedom. Archived from the original on 2019-05-17. Retrieved 2011-06-21.
  17. "Paper Record Player Hides in Wedding Invitation". Wired. 2011-04-27. Retrieved 2011-06-21.
  18. "Couple Sends Record Player Wedding Invitations". Slashdot. 2011-04-15. Retrieved 2011-06-21.
  19. "Wedding Invitation Turns Into a Paper Record Player". Mashable. 2011-04-13. Retrieved 2011-06-21.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാരെൻ_സാന്റ്‍ലർ&oldid=3943859" എന്ന താളിൽനിന്ന് ശേഖരിച്ചത്