കാരിസ് വാൻ ഹൗട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാരിസ് വാൻ ഹൗട്ടൻ
Carice-van-Houten.jpg
ജനനംCarice Anouk van Houten
(1976-09-05) 5 സെപ്റ്റംബർ 1976 (42 വയസ്സ്)
Leiderdorp, നെതർലാൻഡ്സ്
ദേശീയതഡച്ച്
തൊഴിൽ
  • Actress
  • singer
സജീവം1997–ഇന്നുവരെ
പങ്കാളി(കൾ)ഗയ് പിയേഴ്സ് (2015 മുതൽ)[1]
കുട്ടി(കൾ)മൊണ്ടെ പിയേഴ്സ് (ജ: 2016)
വെബ്സൈറ്റ്caricevanhouten.com

ഒരു ഡച്ച് നടിയും ഗായികയുമാണ് കാരിസ് അനുക് വാൻ ഹൗട്ടൻ (ഡച്ച് ഉച്ചാരണം: [kaːris ɑnuk vɑn ɦʌu̯tə (n)]; ജനനം സെപ്റ്റംബർ 5 1976). പാശ്ചാത്യ നെതർലാന്റ്സിലെ ഒരു പട്ടണമായ ലീഡെർഡോർപ്പിൽ ജനിച്ച അവരുടെ പിതാവ് എഴുത്തുകാരനും നാടകനിർമ്മാതാവുമായ തിയോഡോർ വാൻ ഹൗട്ടൻ ആണ്. അവരുടെ ഇളയ സഹോദരി ജെൽക്കയും ഒരു നടിയാണ്. 1999 ൽ സൂസി ക്യൂ എന്ന ടെലിവിഷൻ ചിത്രത്തിലെ വേഷമാണ് ആദ്യ നായിക വേഷം. ഈ പ്രകടനത്തിന് ടെലിവിഷൻ നാടകത്തിൽ ഏറ്റവും മികച്ച അഭിനയത്തിന് ഗോൾഡൻ കാഫ് പുരസ്കാരം നേടി. 2001 ൽ അണ്ടർകവർ കിറ്റി എന്ന ഡച്ച് ചിത്രത്തിന് രണ്ടാം ഗോൾഡൻ കാഫ് പുരസ്കാരം നേടി.

2006-ൽ ബ്ലാക്ക് ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഏറ്റവുമധികം വാണിജ്യപരമായി വിജയം നേടിയ ഡച്ച് ചിത്രമായ ഇതിലെ പ്രകടനത്തിന് വാൻ ഹൗട്ടൺ മികച്ച നടിക്കുള്ള ഗോൾഡൻ കാഫ് പുരസ്കാരം നേടി. 2008 ൽ വാൽക്കെറി എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള സാറ്റേൺ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദ ഹാപ്പി ഹൗസ് വൈഫ് (2010), ബ്ലാക്ക് ബട്ടർഫ്ളൈസ് (2011) എന്നിവയിലെ മികച്ച നടിക്കുള്ള നാലാമത്തെയും അഞ്ചാമത്തെയും ഗോൾഡൻ കാഫ് പുരസ്കാരം നേടി. റീപ്പോ മാൻ (2010), ബ്ലാക്ക് ഡെത്ത് (2010), ബ്രിംസ്റ്റോൺ (2016) എന്നിവയാണ് ഇംഗ്ലീഷ്‌ ഭാഷയിലെ മറ്റ് പ്രധാന ചിത്രങ്ങൾ.

2012 മുതൽ വാൻ ഹൗട്ടൻ, എച്ച്ബിഒ ഫാന്റസി നാടക ടെലിവിഷൻ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ മെലിസാൻഡ്രെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Year Film Role Notes
1997 3 ronden എമിലി
1998 Ivory Guardians unknown
1999 Suzy Q സുസി
2001 Storm in mijn hoofd Peaseblossom / Titania
2001 AmnesiA സാന്ദ്ര
2001 Undercover Kitty Minoes
2002 The Wild Boar Pandora
2003 Father's Affair മോണിക്ക
2005 Black Swans മെലീൻ
2005 Lepel Miss Broer
2005 Bonkers Lis
2006 A Thousand Kisses Samarinde
2006 Black Book Rachel Stein / Ellis de Vries
2007 Love is All Kiki Jollema
2008 Dorothy Mills Jane van Dopp
2008 Valkyrie Nina Schenk Gräfin von Stauffenberg
2009 Stricken Carmen
2009 From Time to Time Maria Oldknow
2010 Repo Men Carol[2]
2010 The Happy Housewife Lea
2010 Black Death Langiva
2010 Satisfaction
2011 Intruders Susanna
2011 Black Butterflies Ingrid Jonker
2011 Vivaldi Julietta
2012 Jackie Sophie
2012 Family Way Winnie de Roover
2013 The Fifth Estate Birgitta Jónsdóttir
2016 Race Leni Riefenstahl
2016 Brimstone Anna
2016 Incarnate Lindsay Sparrow
2018 I Am Not a Bird Ines Filming
2018 Domino Filming

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
1997 Het Labyrint Mariek Television series
1999 Suzy Q Suzy Television film
2000 Goede daden bij daglicht: Op weg Carola Television film
2001 De acteurs Ellie Television series
2002 Luifel & Luifel Roos Episode: "De Krottenkoning"
2004 Russen José Machielsen Episode: "De zevende getuige"
2004 Kopspijkers Georgina Verbaan Episode: "Dance-4-Life"
2006 Koppensnellers Georgina Verbaan Episode: "1.16"
2009 Gewoon Hans Herself Television film
2010 In therapie Aya 3 episodes
2011 Human Planet Narrator Dutch dubbing
2012–present Game of Thrones Melisandre of Asshai Main Role; 28 episodes
2015 The Simpsons Annika van Houten (voice) Episode "Let’s Go Fly A Coot"

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Category Nominated work Result
1999 ഗോൾഡൻ കാഫ് പുരസ്കാരം Best Acting in a Television Drama
Suzy Q
വിജയിച്ചു
2002 ഗോൾഡൻ കാഫ് പുരസ്കാരം മികച്ച നടി
Undercover Kitty
വിജയിച്ചു
ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ മികച്ച നടി വിജയിച്ചു
Carrousel international du film de Rimouski വിജയിച്ചു
2005 ഗോൾഡൻ കാഫ് പുരസ്കാരം മികച്ച നടി
Black Swans
നാമനിർദ്ദേശം
2006 ഗോൾഡൻ കാഫ് പുരസ്കാരം മികച്ച നടി
Black Book
വിജയിച്ചു
Rembrandt Award മികച്ച നടി വിജയിച്ചു
ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് മികച്ച നടി നാമനിർദ്ദേശം
യൂറോപ്യൻ ഫിലിം അവാർഡ് മികച്ച നടി നാമനിർദ്ദേശം
ജർമൻ ഫിലിം അവാർഡ് മികച്ച നടി നാമനിർദ്ദേശം
Online ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ് Best Breakthrough Performance നാമനിർദ്ദേശം
സാറ്റേൺ അവാർഡ് മികച്ച നടി നാമനിർദ്ദേശം
2008 Rembrandt Award മികച്ച നടി
Love is All
വിജയിച്ചു
സാറ്റേൺ അവാർഡ് മികച്ച സഹനടി
Valkyrie
നാമനിർദ്ദേശം
2010 Rembrandt Award മികച്ച നടി
Stricken
വിജയിച്ചു
ഗോൾഡൻ ഫിലിം അവാർഡ് മികച്ച നടി വിജയിച്ചു
Fangoria Chainsaw Award മികച്ച സഹനടി
Black Death
നാമനിർദ്ദേശം
2011 Rembrandt Award മികച്ച നടി
The Happy Housewife
വിജയിച്ചു
ഗോൾഡൻ ഫിലിം അവാർഡ് മികച്ച നടി വിജയിച്ചു
ഗോൾഡൻ കാഫ് പുരസ്കാരം മികച്ച നടി വിജയിച്ചു
2012 Rembrandt Award മികച്ച നടി
Black Butterflies
വിജയിച്ചു
ഗോൾഡൻ ഫിലിം അവാർഡ് മികച്ച നടി വിജയിച്ചു
ഗോൾഡൻ കാഫ് പുരസ്കാരം മികച്ച നടി വിജയിച്ചു
ട്രെബെക്ക ഫിലിം ഫെസ്റ്റിവൽ മികച്ച നടി in a Narrative Feature Film വിജയിച്ചു
ഗോൾഡൻ ഫിലിം അവാർഡ് മികച്ച നടി
Jackie
വിജയിച്ചു
Rembrandt Award മികച്ച നടി നാമനിർദ്ദേശം
2013 Rembrandt Award മികച്ച നടി
Family Way
വിജയിച്ചു
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് Outstanding Performance by an Ensemble in a Drama Series[3]
Game of Thrones
നാമനിർദ്ദേശം
2015 നാമനിർദ്ദേശം
2016 നാമനിർദ്ദേശം
2017 ഗോൾഡൻ കാഫ് പുരസ്കാരം മികച്ച സഹനടി
Brimstone
നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. Natalie Stone (19 March 2016). "'Game of Thrones' Star Carice van Houten Is Pregnant". The Hollywood Reporter. ശേഖരിച്ചത്: 2 May 2016.
  2. "Carice is de vrouw van Leonardo en Jude???". MovieReporter.nl. 28 September 2007. മൂലതാളിൽ നിന്നും 15 October 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 28 September 2007.
  3. Nolfi, Joey (14 December 2016). "SAG Awards nominations 2017: See the full list". Entertainment Weekly. ശേഖരിച്ചത്: 14 December 2016.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാരിസ്_വാൻ_ഹൗട്ടൻ&oldid=2914553" എന്ന താളിൽനിന്ന് ശേഖരിച്ചത്