കാമീയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cameia National Park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Angola" does not exist
Nearest cityCameia
Coordinates11°53′S 21°40′E / 11.883°S 21.667°E / -11.883; 21.667Coordinates: 11°53′S 21°40′E / 11.883°S 21.667°E / -11.883; 21.667
Area1,445 km²
Established1938

കാമീയ ദേശീയോദ്യാനം, അംഗോളയിലെ മൊക്സിക്കോ പ്രവിശ്യയിൽ സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിനു സമീപസ്ഥമായ മുനിസിപ്പാലിറ്റിയായ കാമീയയുടെ പേരാണ് ദേശീയോദ്യാനം പങ്കുവയ്ക്കുന്നത്. കമേസിയ-ലുക്കാനോ റോഡാണ് പാർക്കിന്റെ വടക്കൻ അതിർത്തി. ചിഫുമാഗാ നദി കിഴക്കെ അതിർത്തിയുടെ തെക്ക് ഭാഗവും, ലുമേഗ, ല്യൂണ എന്നീ നദികൾ തെക്ക്-പടിഞ്ഞാറൻ അതിർത്തികളായും വരുന്നു.

ദേശീയോദ്യാനത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും സാംബസി നദീതടത്തിൻറെ ഭാഗമായ കാലാവസ്ഥാനുസൃതമായി വെള്ളപ്പൊക്കമുണ്ടാകുന്ന സമതലങ്ങളാണ്.

പാർക്കിൻറെ ഭൂരിഭാഗം പ്രദേശത്തുകൂടിയും ചിപ്മുകി നദിയിൽ ഒഴുകുന്നതോടൊപ്പം, സാംബസി നദീതടത്തിന്റെ ഭാഗമാണ് വ്യാപിച്ചുകിടക്കുന്ന സമതലങ്ങൾ. ദേശീയോദ്യാനത്തിൻറെ വടക്കൻ പകുതിയിലൂടെ ചിഫുമാഗെ നദി ഒഴുകുന്നു. പടിഞ്ഞാറൻ സാംബിയയിലെ സാംബെസി നദീതടത്തിലേതിനു സമാനമായ മിയോമ്പോ മരക്കാടുകളും ഇവിടെയുണ്ട്. അങ്കോളയിൽ മറ്റെവിടെയെങ്കിലും സംഭവിക്കാത്ത പ്രകൃതിയുടെ ഒരു മാതൃകയാണ് ഈ ദേശീയോദ്യാനം.

രണ്ട് തടാകങ്ങൾ, ലാഗോ കാമീയ, ലാഗോ ഡിലോലോ (അൻഗോലയിലെ ഏറ്റവും വലിയ തടാകം) എന്നിവ ദേശീയോദ്യാനത്തിൻറെ അതിർത്തിക്ക് പുറത്തായിട്ടാണ് നിലനിൽക്കുന്നത്. ജലപക്ഷികളിലുള്ള സമ്പുഷ്ടമായ പുഷ്പങ്ങളും ചതുപ്പുനിലങ്ങളും ഇവിടെയുണ്ട്. ഇവ രണ്ടും പുൾക്കാടുകൾ നിറഞ്ഞ ചതുപ്പുകൾ ഉൾപ്പെടുന്നതും ജലപ്പക്ഷികളുടെ ആവാസ കേന്ദ്രങ്ങളുമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാമീയ_ദേശീയോദ്യാനം&oldid=2711096" എന്ന താളിൽനിന്ന് ശേഖരിച്ചത്