കാനോ ക്രിസ്‌റ്റൈൽസ്
ദൃശ്യരൂപം
Caño Cristales | |
---|---|
മറ്റ് പേര് (കൾ) | liquid rainbow, river of four colours |
Country | Colombia |
Department | Meta |
Physical characteristics | |
പ്രധാന സ്രോതസ്സ് | Serranía de la Macarena |
നദീമുഖം | Guayabero River |
നീളം | 100 km (62 mi) |
മെറ്റയിലെ സെർറാനിയ ഡി ലാ മക്കാരീനിയ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഗുയബൊറോ നദിയുടെ പോഷകനദി കൂടിയായ അഞ്ചുനിറത്തിലൊഴുകുന്ന നദിയെന്നും ലിക്വിഡ് റെയിൻബോ എന്നും അറിയപ്പെടുന്ന കൊളംബിയൻ നദിയാണ് കാനോ ക്രിസ്‌റ്റൈൽസ്.[1][2] നദിയിലെ വർണശബളമായ നിറങ്ങളുടെ പേരിൽ ഈ നദി പ്രശസ്തമാണ്. മഞ്ഞ, പച്ച, കറുപ്പ്, നീല, ചുവപ്പ് എന്നിവയാണ് നദിയിൽ വിടരുന്ന നിറങ്ങൾ. ‘മക്കാരീനിയ ക്ലാവിഗേര’ (macarenia clavigera) (family Podostemaceae) എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. ജൂലൈ അവസാനം മുതൽ നവംബർ വരെയാണ് നദിയിലെ നിറങ്ങൾ വ്യത്യസ്തപ്പെട്ടു കാണുന്നത്.[3]
അവലംബം
[തിരുത്തുക]- ↑ Catchpole, Karen. "Colombia's 'Liquid Rainbow'". Retrieved 2018-01-14.
- ↑ "Caño Cristales". Atlas Obscura (in ഇംഗ്ലീഷ്). Retrieved 2018-01-14.
- ↑ "Macarenia Clavigera: la planta acuática de Caño Cristales". Caño Cristales (in യൂറോപ്യൻ സ്‌പാനിഷ്). 2015-01-11. Archived from the original on 2018-01-14. Retrieved 2018-01-14.
Caño Cristales എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.