കാതലിൻ ലോൺസ്ഡെയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kathleen Lonsdale
Kathleen Yardley Lonsdale (1903-1971).jpg
Lonsdale in 1968
ജനനം
Kathleen Yardley

(1903-01-28)28 ജനുവരി 1903
മരണം1 ഏപ്രിൽ 1971(1971-04-01) (പ്രായം 68)
കലാലയംBedford College for Women
University College London
അറിയപ്പെടുന്നത്X-ray crystallography[1][2][3]
പുരസ്കാരങ്ങൾDavy Medal (1957)
Fellow of the Royal Society[4]
Scientific career
FieldsCrystallographer
InstitutionsUniversity College London
Royal Institution
University of Leeds
Doctoral advisorWilliam Henry Bragg

ഒരു ബ്രിട്ടീഷ് ക്രിസ്റ്റലോഗ്രാഫർ ആയിരുന്നു കാതലിൻ ലോൺസ്ഡെയിൽ. എക്സ്റേ ക്രിസ്റ്റലോഗ്രാഫി സങ്കേതമുപയോഗിച്ച് ബെൻസീൻ വളയത്തിന്റെ ആകൃതി പരന്നതാണെന്ന് സ്ഥാപിച്ചത് ലോൺസ്ഡെയിൽ ആണ്. ഹെക്സാ മീതൈൻ ബെൻസീൻ, ഹെക്സാ ക്ലോറോ ബെൻസീൻ എന്നി ജൈവസംയുക്തങ്ങളുടെ ആന്തരിക ഘടന കണ്ടെത്തി. വൃക്കയിലെ കല്ലിന്റെ ആറ്റങ്ങളുടെ വിന്യാസം നിർണയിക്കാനും കാതലീന് കഴിഞ്ഞു. ഒരു വനിതാശാസ്ത്രജ്ഞ എന്ന നിലയിലും ഏറെ ബഹുമതികൾക്ക് ലോൺസ്ഡെയിൽ അർഹയായിട്ടുണ്ട്. റോയൽ സൊസൈറ്റിയിൽ ഫെലൊ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യരണ്ടു വനിതകളിൽ ഒരാളായിരുന്നു കാതലിൻ. ഇന്റർ നാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലൊഗ്രാഫിയുടെ ആദ്യ വനിതാ പ്രസിഡന്റും ബ്രിട്ടീഷ് എസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ അദ്ധ്യക്ഷയാകുന്ന ആദ്യ വനിതയും കാതലിൻ ആണ്.

ആദ്യകാലം[തിരുത്തുക]

1903ൽ അയർലാൻഡിലെ ന്യൂ ബ്രിഡ്ജിൽ ജനിച്ചു. കടുത്ത ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു ജീവിതം. കുട്ടിക്കാലം മുതലേ കാതലിൻ ശാസ്ത്രവിഷയങ്ങൾ ഇഷ്ടപ്പെട്ടു. പെൺകുട്ടികൾക്കായുള്ള സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം ആരംഭിച്ചതെങ്കിലും പിന്നീട് ശാസ്ത്രവും ഗണിതവും പഠിക്കാൻ അടുത്തുള്ള ഒരു ആൺപള്ളിക്കൂടത്തിലേക്ക് മാറി. കാരണം പെൺപള്ളിക്കൂടങ്ങളിൽ അക്കാലത്ത് ഗണിതവും സയൻസും പഠിപ്പിച്ചിരുന്നില്ല.

1922ൽ ബെഡ്ഫോർഡ് കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. 1924ൽ ബിരുദാനന്തര ബിരുദവും നേടി. 1927 ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണം ചെയ്യുന്നതിനിടെ അവിടത്തന്നെ ഗവേഷകനായിരുന്ന തോമസ് ലോൺസ്ഡെയിലിനെ വിവാഹം ചെയ്തു.

കരിയർ[തിരുത്തുക]

1924ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ വില്യം .എച്ച്. ബ്രാഗിനോട് സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങി.വിവാഹവും കുഞ്ഞുങ്ങളുടെ പരിപാലനവും മൂലം കുറെക്കാലം സജീവ ഗവേഷണത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്ന കാതലിൻ 1934ൽ ബ്രാഗിനോടൊപ്പം വീണ്ടൂം ഗവേഷണമാരംഭിച്ചു.

സമാധാനവാദി[തിരുത്തുക]

അക്രമരാഹിത്യത്തിനു വേണ്ടി നിലകൊണ്ടവരായിരുന്നു കാതലിൻ ലോൺസ്ഡെയിലും ഭർത്താവും. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങൾക്ക് ജോലി ചെയ്യാൻ വിസമ്മതിച്ചതിന് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. doi:10.1098/rspa.1929.0081
  This citation will be automatically completed in the next few minutes. You can jump the queue or expand by hand
 2. doi:10.1098/rspa.1931.0166
  This citation will be automatically completed in the next few minutes. You can jump the queue or expand by hand
 3. doi:10.1038/153669a0
  This citation will be automatically completed in the next few minutes. You can jump the queue or expand by hand
 4. doi:10.1098/rsbm.1975.0014
  This citation will be automatically completed in the next few minutes. You can jump the queue or expand by hand


"https://ml.wikipedia.org/w/index.php?title=കാതലിൻ_ലോൺസ്ഡെയിൽ&oldid=1924981" എന്ന താളിൽനിന്ന് ശേഖരിച്ചത്