കാതറീൻ ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറീൻ ജോൺസൺ
2008ൽ
ജനനം
Katherine Coleman

(1918-08-26) ഓഗസ്റ്റ് 26, 1918  (105 വയസ്സ്)
വിർജ്ജീനിയ
ദേശീയതഅമേരിക്കൻ
കലാലയംWest Virginia State University,
West Virginia University
തൊഴിൽPhysicist, ഗണിതജ്ഞ
തൊഴിലുടമനാസ
അറിയപ്പെടുന്നത്നാസയുടെ വിക്ഷേപണങ്ങൾക്കായുള്ള ഗണിതക്രിയകൾ ചെയ്യുന്നതിന്റെ പേരിൽ

ഒരു ആഫ്രിക്കൻ - അമേരിക്കൻ ഗണിതജ്ഞയാണ് കാതറീൻ ജോൺസൺ. ഇംഗ്ലീഷ് :Catherine Johnson. നാക, നാസ ഇവയുടെ എയിറോനോട്ടിക്സ്, ബഹിരാകാശയാത്രയുടെ പിന്നിലെ സാങ്കേതിക ഗണിതത്തിനു പിന്നിൽ കാതറീൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആദ്യത്തെ മനുഷ്യനിർമ്മിതമായ ശൂന്യകാശയാത്രയുടെ പ്രൊജക്റ്റ് മെർക്കുറി, ചന്ദ്രനിലേക്കുള്ള ആദ്യ യാത്ര നടത്തിയ അപ്പോളോ 11 പ്രൊജക്റ്റ്, ചൊവ്വയിൽ കാലു കുത്താനുള്ള ദൗത്യമായ സ്‌പെയ്‌സ് ഷട്ടിൽ പ്രോഗ്രാം എന്നിവയുടെയെല്ലാം ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 1986ലാണ് കാതറീൻ നാസയിൽ നിന്ന് വിരമിച്ചത്.[1]

2016ൽ തിയോഡോർ മെൽഫി സംവിധാനം ചെയ്ത ചലച്ചിത്രമായ ഹിഡൻ ഫിഗേഴ്‌സിൽ കാതറീനടക്കം മൂന്ന് ആഫ്രിക്കൻ അമേരിക്കൻ വനിതാ ഗണിതശാസ്ത്ര വിദഗ്ദ്ധരുടെ കഥയാണ് കഥയാണ് പറയുന്നത്. തന്റെ ജീവിതം തിരശ്ശീലയിൽ എത്തിക്കുന്നതിന് കാരണമായ മൂന്ന് അഭിനേത്രികൾക്കൊപ്പം കാതറിൻ ജോൺസണും 2017ലെ ഓസ്കാറിലെ മികച്ച ഡോക്യുമെന്ററി പ്രഖ്യാപനത്തിനായി വേദിയിലെത്തി. വീൽച്ചെയറിൽ വേദിയിലെത്തിയ അവരെ എഴുന്നേറ്റ് നിന്ന് ഹർഷാരവം നടത്തിയാണ് കാണികൾ വരവേറ്റത്.[2]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/movies-music/specials/oscar-2017/articles/oscar-hidden-figures-taraji-p-henson-katherine-johnson-1.1761472[പ്രവർത്തിക്കാത്ത കണ്ണി]
  2. https://futurekerala.in/2017/02/28/glitter-in-the-oscar/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കാതറീൻ_ജോൺസൺ&oldid=3802887" എന്ന താളിൽനിന്ന് ശേഖരിച്ചത്