കാതറിൻ നദി
ദൃശ്യരൂപം
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലാണ് കാതറിൻ നദി സ്ഥിതി ചെയ്യുന്നത്. കാതറിൻ പട്ടണത്തിലൂടെ ഒഴുകുന്ന നദിയുടെ അത്യുന്നതഭാഗം നിറ്റ്മിലുക്ക് നാഷണൽ പാർക്കിലാണ്. ഡാലി നദിയുടെ പ്രധാന പോഷകനദിയാണിത്. കാതറിൻ നദി 328 കിലോമീറ്റർ നീളത്തിൽ 384 മീറ്ററോളം താഴ്ചയിൽ പതിക്കുന്നു.
1862 ജൂലൈ 4 ന് സ്കോട്ടിഷ് യൂറോപ്യൻ പര്യവേക്ഷകനായ ജോൺ മക്‌ഡോൾ സ്റ്റുവർട്ട് നദി ആദ്യമായി കാണുകയും പേരിടുകയും ചെയ്തു. പര്യവേഷണം സംഘാടകനായ ജെയിംസ് ചേമ്പേഴ്‌സിന്റെ രണ്ടാമത്തെ മകളായ കാതറിൻ ചേമ്പേഴ്‌സിന്റെ പേരിലാണ് ഇതിന് കാതറിൻ എന്ന് പേരിട്ടത്.[1] കാതറിൻ നദിയുടെ പേരിൽ പ്രധാന പട്ടണവും പിന്നീട് അറിയപ്പെടാൻ തുടങ്ങി.
അവലംബം
[തിരുത്തുക]- ↑ "Katherine Town Council". Town of Katherine. Katherine Town Council. Archived from the original on 2017-08-25. Retrieved 1 May 2015.